പ്ലസ്​ വൺ ആദ്യ  അലോട്ട്​മെൻറ്:​ ഇന്നുകൂടി  പ്രവേശനം നേടാം

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ അ​ലോ​ട്ട്​​മ​​െൻറ്​ പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ അ​വ​സാ​നി​ക്കും. അ​ലോ​ട്ട്​​​മ​​െൻറ്​ ല​ഭി​ച്ചി​ട്ടും താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്​​​മ​​െൻറു​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല. ആ​ദ്യ അ​ലോ​ട്ട്​​​മ​​െൻറി​ൽ ഒ​ന്നാ​മ​ത്തെ ഒാ​പ്​​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ​ട​ച്ച്​ നി​ർ​ബ​ന്ധ​മാ​യും ​സ്​​ഥി​ര പ്ര​വേ​ശ​നം നേ​ട​ണം. 

മ​റ്റ്​ ഒാ​പ്​​ഷ​നു​ക​ളി​ൽ അ​ലോ​ട്ട്​​മ​​െൻറ്​ ല​ഭി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ഷ്​​ടാ​നു​സ​ര​ണം താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്​​ഥി​ര പ്ര​വേ​ശ​ന​മോ നേ​ടാം. താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന്​ ഫീ​സ​ട​ക്കേ​ണ്ട​തി​ല്ല. സ്​​കൂ​ൾ ഫീ​സ്, പി.​ടി.​എ ഫ​ണ്ട്​ തു​ട​ങ്ങി​യ​വ അ​ട​ച്ചു​ക​ഴി​ഞ്ഞാ​ൽ ഇ​വ​ക്കു​ള്ള ര​സീ​തു​ക​ൾ ചോ​ദി​ച്ചു​വാ​ങ്ങ​ണം. എ​ന്നാ​ൽ, പി.​ടി.​എ ഫ​ണ്ട്​ അ​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കാ​നോ അ​ട​ക്കാ​ത്ത​തി​​​െൻറ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക്ക്​ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നോ പാ​ടി​ല്ല. ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട ചു​മ​ത​ല പ്രി​ൻ​സി​പ്പ​ലി​നാ​ണ്. 

Tags:    
News Summary - Plus One admission Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.