നിംഹാൻസിൽ പിഎച്ച്​.ഡി, പോസ്​റ്റ്​ ഡോക്​ടറൽ ഫെലോഷിപ്

നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെൻറൽ ഹെൽത്ത്​ ആൻഡ്​​ ന്യൂറോ സയൻസസ്​ (നിംഹാൻസ്​) ബംഗളൂരു 2022 ജനുവരിയിലാരംഭിക്കുന്ന പിഎച്ച്​.ഡി, പോസ്​റ്റ്​ ഡോക്​ടറൽ ഫെലോഷിപ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന്​ അപേക്ഷിക്കാം. ഡിസംബർ 15 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്​.

പിഎച്ച്​.ഡി (എക്​സ്​റ്റേണൽ ഫണ്ടിങ്​ കാറ്റഗറി), ഗവേഷണ പഠനവിഷയങ്ങളും സീറ്റുകളും-ബയോഫിസിക്​സ്​ 3, ബയോസ്​റ്റാറ്റിസ്​റ്റിക്​സ്​ 4, ക്ലിനിക്കൽ സൈക്കോളജി 19, ക്ലിനിക്കൽ സൈക്കോ ഫാർമക്കോളജി ആൻഡ്​​ ടോക്​സിക്കോളജി 3, ഹ്യൂമൻ ജനറ്റിക്​സ്​ 3, മെൻറൽ ഹെൽത്ത്​ എജുക്കേഷൻ 1, ന്യൂറോ കെമിസ്​ട്രി 3, ന്യൂറോ ഇമേജിങ്​ ആൻഡ്​​ ഇൻവെൻഷനൽ റേഡിയോളജി 9, ന്യൂറോളജി 12, ന്യൂറോളജിക്കൽ റീഹാബിലിറ്റേഷൻ 2, ന്യൂറോ മൈക്രോബയോളജി 3, ന്യൂറോ പാതോളജി 3, ന്യൂറോ ഫിസിയോളജി 7, ന്യൂറോ വൈറോളജി 2, നഴ്​സിങ്​ 2, സൈക്യാട്രിക്​ സോഷ്യൽവർക്ക്​ 15, സൈക്യാട്രി/ഹിസ്​റ്ററി ഓഫ്​ സൈക്യാട്രി/മെൻറൽ ഹെൽത്ത്​ റീഹാബിലിറ്റേഷൻ 29, സ്​പീച്ച്​ പ​ാതോളജി ആൻഡ്​​ ഓഡിയോളജി 5, ഇൻറഗ്രേറ്റിവ്​ മെഡിസിൻ 2, സൈക്കോളജിക്കൽ സപ്പോർട്ട്​ ഇൻ ഡിസാസ്​റ്റർ മാനേജ്​മെൻറ്​ 2.

പോസ്​റ്റ്​ ഡോക്​ടറൽ ഫെലോഷിപ്​ (ഇൻസ്​റ്റിറ്റ്യൂട്ട്​ സ്​റ്റൈപൻററി കാറ്റഗറി) ഗവേഷണ മേഖലകൾ. എപ്പിലെപ്​സി, മൂവ്​മെൻറ്​ ഡിസോർഡർ, ന്യൂറോ മസ്​കുലർ ഡിസോർഡർ ഓരോ സീറ്റ്​ വീതം.

അപേക്ഷാഫീസ്​ ഓരോ കോഴ്​സിനും 1500 രൂപ വീതം. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക്​ 1000 രൂപ മതി. ഭിന്നശേഷിക്കാർക്ക്​ (40 ശതമാനം-70 ശതമാനം ഡിസെബിലിറ്റി) ഫീസില്ല.

യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്​ഷൻ നടപടികൾ ഉൾപ്പെടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്​പെക്​ടസും പ്രവേശന വിജ്​ഞാപനവും www.nimhans.ac.inൽ ലഭ്യമാണ്​. അപേക്ഷ ഡിസംബർ 15നകം നിംഹാൻസ്​ ബംഗളൂരുവിന്​ ലഭിക്കണം.

Tags:    
News Summary - PhD and Postdoctoral Fellowship at Nimhans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.