തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിപ്ലവത്തിന് നാന്ദി കുറിച്ച് പത്താം ക്ലാസ് വിദ്യാർഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന റോബോട്ടിക്സ് പരിശീലനം ബുധനാഴ്ച മുതൽ. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നാലര ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ ശാക്തീകരിക്കാൻ ജനുവരി15നകം എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ റോബോട്ടിക് ശിൽപശാലകൾ പൂർത്തിയാക്കും.
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്.എസ്.എൽ.സി പരീക്ഷക്ക് തയാറെടുക്കാനുമാണ് ഇതിലൂടെ ഒരുങ്ങുന്നത്. ഓരോ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് ശിൽപശാലയെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.