കാസർകോഡ് സ്ഥിതി ചെയ്യുന്ന സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരളയിൽ 2025-26 അധ്യയന വർഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 230 ഒഴിവുകൾ. ഒക്ടോബർ 16 വരെ അപേക്ഷിക്കാം.
യോഗ്യത
മൂന്നുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ രണ്ടുവർഷത്തെ ബിരുദാനന്തര ബിരുദം/ നാലുവർഷ ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ ഒരു വർഷത്തെ ബിരുദാനന്തര ബിരുദം/75 ശതമാനം മാർക്കോടെ നാലുവർഷ ബിരുദം/ 55 ശതമാനം മാർക്കോടെ എം.ഫിൽ/ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തത്തുല്യമായ യോഗ്യത എന്നിവയിൽ ഏതെങ്കിലും വേണം.
അപേക്ഷ ഫീസ്
ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1000 രൂപയും എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.വിശദമായ വിജ്ഞാപനവും, അപേക്ഷ പ്രോസ്പെക്ടസും യൂണിവേഴ്സിറ്റിയുടെ വെബ്സെെറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.