കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനുകീഴിൽ ഹൈദരാബാദ്, രാജേന്ദ്രനഗറിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റൂറൽ െഡവലപ്മെൻറ് ആൻഡ് പഞ്ചായത്തീരാജ് (NIRDPR) 2018 ജനുവരിയിലാരംഭിക്കുന്ന പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇൻ റൂറൽ െഡവലപ്മെൻറ് മാനേജ്മെൻറ് (PGDRDM) കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
ഒരുവർഷത്തെ െറസിഡൻഷ്യൽ കോഴ്സാണിത്. ഗ്രാമവികസനത്തിനാവശ്യമായ മികച്ച പ്രഫഷനലുകളെ വാർത്തെടുക്കുകയാണ് മുഖ്യ ലക്ഷ്യം. 15ാമത് ബാച്ചിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. 2018 ജനുവരി മുതൽ ഡിസംബർ വരെയാണ് പഠന കാലയളവ്.
ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദമെടുത്തവർക്കും 2018 ജനുവരി ഒന്നിനുമുമ്പ് ബിരുദപഠനം വിജയകരമായി പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷഫീസ് 400 രൂപ. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 200 രൂപ. NIRD-PGDRDM-ന് ഹൈദരാബാദിൽ മാറ്റാവുന്ന തരത്തിലെടുത്ത അക്കൗണ്ട്പേയി ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷഫീസ് ഒാൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയോടൊപ്പം നൽകാവുന്നതാണ്.
www.nird.org.in/pgdrdm.aspx എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാേഫാറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് തപാൽ വഴിയോ ഒാൺലൈനായി പൂരിപ്പിച്ചോ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം 2017 നവംബർ 10ന് മുമ്പ് കിട്ടത്തക്കവണ്ണം The Co-ordinator (Admissions), Centre for Post graduate studies and DE, National Institute of Rural Development and Panchayati Raj, Rejendranagar, Hydarabad-500030 എന്ന വിലാസത്തിൽ അയക്കണം. അന്തമാൻ, ലക്ഷദ്വീപ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലുള്ളവരുടെ അപേക്ഷകൾ നവംബർ 15 വരെ സ്വീകരിക്കും.
എൻട്രൻസ് ടെസ്റ്റ് 2017 നവംബർ 19ന് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പുണെ, പട്ന, ഗുവാഹതി, ഭോപാൽ, ഭുവനേശ്വർ, ജയ്പുർ, ലഖ്േനാ, ന്യൂഡൽഹി, കൊൽക്കത്ത, ജമ്മു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടക്കും. ഇതിൽ യോഗ്യത നേടുന്നവരെ ഗ്രൂപ്പ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തി തെരഞ്ഞെടുക്കും.
എൻട്രൻസ് ടെസ്റ്റിൽ ഇംഗ്ലീഷ് കേംപ്രിഹെൻഷൻ ഉപന്യാസമെഴുത്ത്, വെർബൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി റീസണിങ്, അനലിറ്റിക്കൽ സ്കിൽസ് എന്നിവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. 90-120 ചോദ്യങ്ങൾ പ്രതീക്ഷിക്കാം. രണ്ടര മണിക്കൂർ സമയം അനുവദിക്കും. ഗ്രൂപ് ചർച്ചയും അഭിമുഖവും ഹൈദരാബാദിൽ നടത്തും.
ക്വാഷൻഫീസ് പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഒന്നേകാൽ ലക്ഷം രൂപയും ഒാപൺ, ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് ഒരുലക്ഷത്തി അറുപതിനായിരം രൂപയുമാണ്. ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതിന് ഒരുലക്ഷത്തോളം രൂപ ചെലവാകും. പുസ്തകം ഉൾപ്പെടെയുള്ള മറ്റു പഠനചെലവുകളും വിദ്യാർഥികൾ വഹിക്കണം.
കൂടുതൽ വിവരങ്ങൾ http://www.nird.org.in/pgdrdm.aspx
http://www.nird.org.in/pgdrdm.aspx എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.