ഇലക്ട്രോണിക്സ് ഉൽപാദന വ്യാവസായിക മേഖലയിലും മറ്റും മികച്ച കരിയറിന് വഴിയൊരുങ്ങുന്ന ഏക വർഷ പി.ജി ഡിപ്ലോമ ഇൻ ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ ആൻഡ് ടെക്നോളജി കോഴ്സ് പ്രവേശനത്തിന് ഹൈദരാബാദിലെ സെൻറർ ഫോർ ഡെവലപ്മെൻറ് ഒാഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സിഡാക്ക്) അപേക്ഷ ക്ഷണിച്ചു.
www.esdmindia.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ഒാൺ ലൈനായി ഡിസംബർ 13വരെ സ്വീകരിക്കും. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ.
രജിസ്ട്രേഷൻ ഫീസ് 300 രൂപയാണ്.
യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ തുടങ്ങി ഇലക്ട്രോണിക്സ് മുഖ്യ വിഷയമായി 55 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാതെ എം.എസ്സി ഇലക്ട്രോണിക്സ് യോഗ്യത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം.
സിഡാക്ക് ഹൈദരാബാദ് 2017 ഡിസംബർ 18ന് നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. ഒാരോ ബാച്ചിലും 20 പേർ വീതമാണ് പ്രവേശനം. ഹോസ്റ്റൽ സൗകര്യം ലഭിക്കും. 2018 ജനുവരി 22ന് കോഴ്സ് ആരംഭിക്കും. 12 മാസത്തെ ഫുൾടൈം കോഴ്സാണിത്.
കോഴ്സ് ഫീസായി 90,000 രൂപ നൽകണം. പട്ടികജാതി-വർഗക്കാർക്ക് കോഴ്സ് ഫീസ് ആനുകൂല്യവും സീറ്റുകളിൽ സംവരണവും ലഭ്യമാണ്. കോഴ്സ് 2019 ജനുവരി 21ന് പൂർത്തിയാകും.
കൂടുതൽ വിവരങ്ങൾ www.esdmindia.in എന്ന വെബ്സൈറ്റിലും esdm-st@cdac.in എന്ന ഇ-മെയിൽ വിലാസത്തിലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.