മാരിടൈം സർവകലാശാലയിൽ പി.ജി ഡിപ്ലോമ പഠിക്കാം

ഇന്ത്യൻ മാരിടൈം സർവകലാശാലയുടെ (ഐ.എം.യു) ചെന്നൈ കാമ്പസിൽ 2025-26 അധ്യയന വർഷം നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാരിടൈം ലോ (പി.ജി.ഡി.എം.എൽ) ഓൺലൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും അഭിഭാഷകർക്കും മാരിടൈം പ്രഫഷനലുകൾക്കും ഡി​ഫൻസ് ജീവനക്കാർക്കും തുറമുഖ ഓഫിസർമാർക്കും സീഫെ​യറേഴ്സിനുമൊക്കെ ഏറെ അനുയോജ്യമായ കോഴ്സാണിത്. വിശദ വിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.imu.edu.inൽ ലഭ്യമാണ്.

പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം (പട്ടിക വിഭാഗത്തിന് അഞ്ചു ശതമാനം മാർക്കിളവുണ്ട്). (രണ്ടു വർഷത്തിൽ കുറയാത്ത സെയിലിങ് പരിചയമുള്ള സീ​ഫെയറേഴ്സിന് അപേക്ഷിക്കാം.)

കോഴ്സ്: വാഴ്സിറ്റിയുടെ സ്കൂൾ ഓഫ് മാരിടൈം മാനേജ്മെന്റാണ് കോഴ്സ് നടത്തുന്നത്. മാരിടൈം ലോ, ഷിപ്പിങ് ആൻഡ് അഡ്മിറാലിറ്റി ലോ, മറൈൻ ഇൻഷുറൻസ് ലോ, മാരിടൈം ആർബിട്രേഷൻ ആൻഡ് ഡിസ്പ്യൂട്ട് റെസലൂഷൻ എന്നീ നാല് സർട്ടിഫിക്കറ്റ് കോഴ്സുകളടങ്ങിയതാണ് പി.ജി.ഡി.എം.എൽ. ഒരാൾക്ക് ഒരേ സമയം രണ്ട് സർട്ടിഫിക്കറ്റ് ​പ്രോഗ്രാമുകൾക്ക് എൻറോൾ ചെയ്യാം. പരമാവധി മൂന്നുവർഷത്തിനുള്ളിൽ നാല് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും പൂർത്തിയാക്കി മാരിടൈംലോ പി.ജി ഡി​പ്ലോമ കരസ്ഥമാക്കാം.

മൂന്നു മാസമാണ് ഓരോ സർട്ടിഫിക്കറ്റ് കോഴ്സിന്റെയും പഠന കാലാവധി. ഓരോ സർട്ടിഫിക്കറ്റ് കോഴ്സിനും 10 മണിക്കൂർ വീതം മൊത്തം 40 മണിക്കൂർ ഓൺലൈൻ കോണ്ടാക്ട് സെഷനുകളുണ്ടാവും. അക്കാദമിക് വിദഗ്ധരും മാരിടൈം പ്രാഫഷനലുകളും ലൈവ് വെർച്വൽ ക്ലാസുകൾ നയിക്കും. സർട്ടിഫിക്കറ്റ് കോഴ്സുകളു​ടെ സവിശേഷതകളും പാഠ്യവിഷയങ്ങളും വിജ്ഞാപനത്തിലുണ്ട്.

ഫീസ് ഘടന: രജിസ്ട്രേഷൻ ഫീസ്: 10,000 രൂപ, പ്രോഗ്രാം ഫീസ് (ഓരോ സർട്ടിഫിക്കറ്റ് കോഴ്സിനും) 75,000 രൂപ, ട്യൂഷൻ ഫീസ് (ഓരോ സർട്ടിഫിക്കറ്റ് കോഴ്സിനും) 10,000 രൂപ. വിദേശ വിദ്യാർഥികൾകും പ്രവാസി ഭാരതീയർക്കും ഫീസ് ഘടനയിൽ വ്യത്യാസമുണ്ട്.

പ്രവേശന വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഓൺലൈനിൽ ഒക്ടോബർ 10നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അന്വേഷണത്തിന് pgdml@imu.in എന്ന ഇ മെയിലിൽ ബന്ധപ്പെടാം.

Tags:    
News Summary - PG Diploma at Maritime University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.