നെസ്റ്റ് അപേക്ഷ ഇന്നുമുതൽ

പ്ലസ്ടു കഴിഞ്ഞുള്ള പഞ്ചവത്സര സംയോജിത എം.എസ്.സി ​പ്രോഗ്രാമിന് നാഷനൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) പ്രവേ​ശന പരീക്ഷക്ക് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. ഭുവനേശ്വറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്, മുംബൈയിലെ യു.എം ഡി.എ സി.ഇ.ബി.എം.എസ് എന്നീ സ്ഥാപനങ്ങളിലെ പഠനത്തിനാണ് പ്രവേശന പരീക്ഷ.

ജൂൺ 24നാണ് ഓൺലൈൻ പരീക്ഷ. കേരളത്തിലെ 13 കേന്ദ്രങ്ങളടക്കം 122 സ്ഥലത്ത് പരീക്ഷ നടക്കും. മേയ് 17 അർധരാത്രി വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ്: 1200 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാരും വനിതകളും 600 രൂപ അടച്ചാൽ മതി. വെബ്സൈറ്റ്: nestexam.in.

Tags:    
News Summary - Nest application invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.