തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷ നീറ്റ്-യു.ജി ഞായറാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ച രണ്ടുമുതൽ വൈകീട്ട് അഞ്ച് വരെയാണ് പരീക്ഷ. ഒന്നരക്ക് ശേഷം പരീക്ഷാ കേന്ദ്രത്തിൽ എത്തുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.
രാജ്യത്തിനകത്തും വിദേശത്തുമായി 22,79,743 പേരാണ് രാജ്യത്തെ ഏറ്റവും കൂടുതൽ പേർ ഹാജരാകുന്ന പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. ഇതിൽ 13,32,928 പേർ പെൺകുട്ടികളും 9,46,815 പേർ ആൺകുട്ടികളുമാണ്. പരീക്ഷയെഴുതുന്നവരിൽ 58.46 ശതമാനം പെൺകുട്ടികളാണ്. കേരളത്തിൽ ഏകദേശം 1.3 ലക്ഷം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷാ ഹാളിൽ സുതാര്യമായ വെള്ളക്കുപ്പികൾ അനുവദിക്കും. മതപരമോ ആചാരപരമോ ആയ വസ്ത്രങ്ങൾ ധരിക്കുന്നവർ പരിശോധനക്കായി 12.30നകം പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകണം. സ്ലിപ്പർ, ഉയരംകുറഞ്ഞ പാദരക്ഷകളാണ് ധരിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.