നീറ്റ് യു.ജി അപേക്ഷ: തിരുത്തലിന് അവസരം

ന്യൂഡൽഹി: മെ​ഡി​ക്ക​ൽ, ഡെൻറ​ൽ, അ​നു​ബ​ന്ധ ബി​രു​ദ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്​ യു.​ജി) 2023നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷയിൽ തിരുത്തലിന് അവസരം. ഏപ്രിൽ പത്തിന് രാത്രി 11.50 വരെ തിരുത്തൽ ജാലകം തുറന്നിരിക്കും. neet.nta.nic.in എന്ന വെബ്സൈറ്റ് വഴിയാണ് തിരുത്തൽ നടത്തേണ്ടത്. തിരുത്തലിന് പിന്നീട് അവസരമില്ലാത്തതിനാൽ അപേക്ഷകർ കരുതലോടെ ചെയ്യണമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.

ചില വിവരങ്ങൾ തിരുത്തുന്നതിന് അധിക ഫീസ് അടക്കേണ്ടതുണ്ട്. മൊബൈൽ ഫോൺ നമ്പർ, ഇമെയിൽ വിലാസം, വിലാസം എന്നിവ തിരുത്താൻ കഴിയില്ല. ആധാർ വെരിഫൈ ചെയ്ത വിദ്യാർഥികൾക്ക് മാതാവിന്റെയും പിതാവിന്റെയും പേര്, കാറ്റഗറി, സബ് കാറ്റഗറി, പത്ത്, 12 ബോർഡ് പരീക്ഷ പാസായ വർഷം, പരീക്ഷ എഴുതുന്ന നഗരം, മീഡിയം തുടങ്ങിയ വിവരങ്ങൾ തിരുത്താം.

ബന്ധപ്പെട്ട സപ്പോർട്ടിങ് രേഖകൾ കൂടി അപ്ലോഡ് ചെയ്യണം. നോൺ ആധാർ വെരിഫൈഡ് വിദ്യാർഥികൾക്ക് സ്വന്തം പേര്, മാതാപിതാക്കളുടെ പേര് (ഏതെങ്കിലും ഒന്ന്), ജനന തീയതി, കാറ്റഗറി, സബ് കാറ്റഗറി, ജെൻഡർ, നഗരം, മീഡയം, ബോർഡ് പരീക്ഷ പാസായ വർഷം എന്നിവ തിരുത്താം.മേ​യ്​ ഏ​ഴി​ന്​ ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടു​മു​ത​ൽ 5.20വ​രെ​യാ​ണ്​ (200 മി​നി​റ്റ്)​​ പ​രീ​ക്ഷ. അ​ഡ്​​മി​റ്റ്​ കാ​ർ​ഡു​ക​ൾ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​നു​ള്ള സ​മ​യം വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​റി​യി​ക്കും. 

Tags:    
News Summary - NEET UG Application: Chance for correction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.