പ്രതീകാത്മക ചിത്രം
എം.ഫാം പ്രവേശനത്തിനും സ്കോളർഷിപ്പിനുമായുള്ള ദേശീയതല യോഗ്യതാ നിർണയ പരീക്ഷയായ ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്-2026) മാർച്ച് ഏഴിന് നടത്തും. ഓൺലൈനിൽ ജനുവരി 12 വരെ അപേക്ഷിക്കാം. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് പരീക്ഷാ ചുമതല. വിജ്ഞാപനം https://natboard.edu.inൽ ലഭിക്കും.
പരീക്ഷാഫീസ്: ജനറൽ, ഒ.ബി.സി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 3500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 2500 രൂപ മതി. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് നേടിയ നാലുവർഷത്തെ ഫാർമസി ബിരുദം. ഫൈനൽ/പ്രീ-ഫൈനൽ ബി.ഫാം പരീക്ഷയെഴുതാൻ പോകുന്നവരെയും പരിഗണിക്കും. ബി.ഇ/ബി.ടെക് (ഫാർമസ്യൂട്ടിക്കൽ/കെമിക്കൽ ടെക്നോളജി)യോഗ്യതയുള്ളവർക്ക് ‘ജിപാറ്റ്-ന് അർഹതയില്ല.
പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ഫാർമസി ബിരുദ നിലവാരത്തിലുള്ള താഴെ വിഷയങ്ങളിൽ ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളുണ്ടാവും. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി & അലൈഡ് വിഷയങ്ങൾ-38 ചോദ്യം, 152 മാർക്ക്; ഫാർസ്യൂട്ടിക്സ് & അലൈഡ് വിഷയങ്ങൾ-38/152, ഫാർമകോഗ്നസി & അനുബന്ധ വിഷയങ്ങൾ 10/40, ഫാർമക്കോളജി/അനുബന്ധ വിഷയങ്ങൾ 28/112, ഫാർമസി അധിഷ്ഠിതമായ മറ്റ് വിഷയങ്ങൾ 11/44. എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.