ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള ചീഫ് മിനിസ്റ്റേഴ്‌സ് റിസർച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 15ന്

തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷത്തെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കായുള്ള ചീഫ് മിനിസ്റ്റേഴ്‌സ് റിസർച് ഫെലോഷിപ്പ് ഫോർ മൈനോറിറ്റീസിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ആണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്, കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

ഡയറക്ടർ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂർണമായ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ഫാറത്തിന്‍റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in എന്ന വെബ്‌ സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങള്‍ക്ക് 0471 2300523, 0471 2300524, 0471-2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

വാർത്താകുറിപ്പിന്‍റെ പൂർണരൂപം

2022-23 മുതൽ കേന്ദ്ര സർക്കാർ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പ് നിർത്തലാക്കിയത് ന്യൂനപക്ഷ ഗവേഷണ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിൽ ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാർഥികൾക്ക് ഗവേഷണ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് സംസ്ഥാന സർക്കാർ “ചീഫ് മിനിസ്റ്റേഴ്‌സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്” എന്ന പദ്ധതി ആദ്യമായി ആവിഷ്കരിക്കുന്നത്. ഗവേഷണ പരിപാടികളിൽ ഏർപ്പെടാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2025-26 അധ്യയന വർഷത്തിൽ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ(യു.ജി.സി) അംഗീകരിച്ച എല്ലാ സർവകലാശാലകളിലും/സ്ഥാപനങ്ങളിലും റെഗുലർ/ഫുൾടൈം ഗവേഷണം ചെയ്യുന്ന കേരളീയർ ആയ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട (മുസ് ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി “ചീഫ് മിനിസ്റ്റേഴ്‌സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്” സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രതിമാസം 20,000 രൂപ വീതം ഒരു വർഷത്തേക്ക് ഒറ്റത്തവണയായി 2,40,000 രൂപ ഫെലോഷിപ്പായി അനുവദിക്കുന്നു. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാരിന്റെയോ സർകലാശാലകളുടെയോ ഫെലോഷിപ്പുകളോ മറ്റു സഹായമോ ലഭിക്കാത്ത ഗവേഷണ വിദ്യാർഥികൾ ആയിരിക്കണം. അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുന്ന വർഷം രജിസ്റ്റർ ചെയ്തിട്ടുള്ള റെഗുലർ/ഫുൾടൈം ഗവേഷണ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നൽകുന്നതാണ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 30% ഫെലോഷിപ്പുകൾ പെണ്‍കുട്ടികള്‍ക്കായും 5% ഫെലോഷിപ്പുകൾ ഭിന്നശേഷിക്കാർക്കായും സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെണ്‍കുട്ടികൾ ഇല്ലാത്തപക്ഷം അര്‍ഹരായ ആണ്‍കുട്ടികളേയും സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നതാണ്. അപേക്ഷകരുടെ പ്രായം 40 വയസ്സിൽ കവിയാൻ പാടുള്ളതല്ല. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്‍റെയും മാർക്കിന്‍റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്.

അപേക്ഷകര്‍ക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15.01.2026. ഡയറക്ടർ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ നിശ്ചിത തീയതിക്കകം പൂരിപ്പിച്ച പൂർണമായ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ ഫാറത്തിന്‍റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം www.minoritywelfare.kerala.gov.in എന്ന വെബ്‌ സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങള്‍ക്ക് 0471 2300523, 0471 2300524, 0471-2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



Tags:    
News Summary - Applications invited for Chief Minister's Research Fellowship for minority students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.