നീറ്റ്-പി.ജി ആഗസ്റ്റ് 30ന്; ഓൺലൈൻ അപേക്ഷ ജൂലൈ 21 വരെ

​രാ​ജ്യ​ത്തെ മെ​ഡി​ക്ക​ൽ പി.​ജി (എം.​ഡി/​എം.​എ​സ്/​പി.​ജി.​ഡി​പ്ലോ​മ) കോ​ഴ്സു​ക​ളി​ൽ 2026-27 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി-​കം-​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്-​പി.​ജി 2026) ആ​ഗ​സ്റ്റ് 30ന് ​നാ​ഷ​ന​ൽ ബോ​ർ​ഡ് ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തും. എം.​ബി.​ബി.​എ​സ് ക​ഴി​ഞ്ഞു​ള്ള ഡി.​എ​ൻ.​ബി/​ഡോ.​എ​ൻ.​ബി/​എ​ൻ.​ബി.​ഇ.​എം.​എ​സ് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും നീ​റ്റ്-​പി.​ജി ​​യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. എ​ന്നാ​ൽ ന്യൂ​ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള എ​യിം​സു​ക​ൾ, ജി​പ്മെ​ർ പു​തു​ശ്ശേ​രി, പി​ജി​മെ​ർ ച​ണ്ഡീ​ഗ​ഡ്, നിം​ഹാ​ൻ​സ് ബം​ഗ​ളൂ​രു, ശ്രീ​ചി​ത്തി​ര​തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ന്റ് ടെ​ക്നോ​ള​ജി തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​നം ‘നീ​റ്റ്-​പി.​ജി’​യു​ടെ പ​രി​ധി​യി​ൽ​പെ​ടി​ല്ല. ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക പ​രീ​ക്ഷ​യു​ണ്ട്. ‘നീ​റ്റ്-​പി.​ജി 2026’ വി​ജ്ഞാ​പ​ന​വും വി​വ​ര​ണ പ​ത്രി​ക​യും https://natboard.edu.inൽ.

‘​നീ​റ്റ്-​പി.​ജി 2026’ റാ​ങ്ക് അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ പി.​ജി കോ​ഴ്സു​ക​ളി​ൽ എ​ല്ലാ സം​സ്ഥാ​ന/​കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 50 ശ​ത​മാ​നം അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളി​ലും സ്റ്റേ​റ്റ് ക്വോ​ട്ട സീ​റ്റു​ക​ളി​ലും, എ​ല്ലാ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ‘ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ്) സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​നം ല​ഭി​ക്കും.

യോ​ഗ്യ​ത: ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത നീ​റ്റ് പി.​ജി, അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന് അം​ഗീ​കൃ​ത എം.​ബി.​ബി.​എ​സ് ബി​രു​ദ​വും നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ അ​ല്ലെ​ങ്കി​ൽ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്​​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ണ്ടാ​യി​രി​ക്ക​ണം. ഒ​രു​വ​ർ​ഷ​ത്തെ ഇ​ന്റേ​ൺ​ഷി​പ്പ് 2026 സെ​പ്റ്റം​ബ​ർ 30ന​കം പൂ​ർ​ത്തി​യാ​ക്ക​ണം. വി​ദേ​ശ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ​നി​ന്നും ബി​രു​ദ​മെ​ടു​ത്താ​ൽ ഫോ​റി​ൻ മെ​ഡി​ക്ക​ൽ ഗ്രാ​ഡു​വേ​റ്റ് എ​ക്സാ​മി​നേ​ഷ​ൻ സ്ക്രി​നിം​ഗ് ടെ​സ്റ്റി​ൽ യോ​ഗ്യ​ത നേ​ടി എ​ൻ.​എം.​സി/​എം.​സി.​ഐ/​എ​സ്.​എം.​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം.

പ​രീ​ക്ഷാ ഫീ​സ്: ജ​ന​റ​ൽ, ഒ.​ബി.​സി, ഇ.​ഡ​ബ്ല്യൂ.​എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 3500 രൂ​പ. പ​ട്ടി​ക​ജാ​ത/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി (വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 2500 രൂ​പ മ​തി.

ര​ജി​സ്​​ട്രേ​ഷ​ൻ/​അ​പേ​ക്ഷ: വി​വ​ര​ണ​പ​ത്രി​ക​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ഓ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ജൂ​ലൈ 21 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഒ​റ്റ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ മ​തി. അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​തി​നും എ​ഡി​റ്റ് ചെ​യ്യു​ന്ന​തി​നും ജൂ​ലൈ 25-28 വ​രെ​യും ഫോ​ട്ടോ​ഗ്രാ​ഫ്, സി​ഗ്നേ​ച്ച​ർ അ​ട​ക്ക​മു​ള്ള ഇ​മേ​ജു​ക​ൾ പ​രി​ശോ​ധി​ച്ച് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ജൂ​ലൈ 31 മു​ത​ൽ ആ​ഗ​സ്റ്റ് 10 വ​രെ​യും സൗ​ക​ര്യം ല​ഭിി​ക​കും. പ​രീ​ക്ഷാ ന​ഗ​ര​ത്തെ​പ്പ​റ്റി​യു​ള്ള അ​റി​യി​പ്പ് 11നും ​അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ 27നും ​ല​ഭ്യ​മാ​കും.

പ​രീ​ക്ഷ: നീ​റ്റ്-​പി.​ജ 2026ൽ ​മെ​ഡി​ക്ക​ൽ ബി​രു​ദ ക​രി​ക്കു​ലം ആ​സ്പ​ദ​മാ​ക്കി​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ 180 മ​ൾ​ട്ടി​പ്പി​ൾ ചോ​യ്സ് ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. മൂ​ന്ന​ര​മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ക്കും. ശ​രി ഉ​ത്ത​ര​ത്തി​ന് 4 മാ​ർ​ക്ക്. ഉ​ത്ത​രം തെ​റ്റി​യാ​ൽ ഓ​രോ മാ​ർ​ക്ക് കു​റ​യ്ക്കും.

ആ​ഗ​സ്റ്റ് 30ന് ​രാ​വി​ലെ 9 മു​ത​ൽ 12.30 മ​ണി​വ​രെ​യാ​ണ് പ​രീ​ക്ഷ. രാ​വി​ലെ ഏ​ഴു മു​ത​ൽ 8.30 മ​ണി​വ​രെ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കാം. 8.45ന് ​ക​മ്പ്യൂ​ട്ട​ർ ലോ​ഗി​ൻ ചെ​യ്ത് നി​ർ​ദേ​ശ​ങ്ങ​ൾ വാ​യി​ച്ച് മ​ന​സ്സി​ലാ​ക്കാം. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ സെ​ക്യൂ​രി​റ്റി ചെ​ക്കിം​ഗ് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഫേ​സ് ഐ.​ഡി, ബ​യോ​മെ​ട്രി​ക് പ​രി​ശോ​ധ​ന​ക​ളു​ണ്ടാ​വും. അ​ഡ്മി​റ്റ് കാ​ർ​ഡി​ന് പു​റ​മെ പാ​ൻ​കാ​ർ​ഡ്/​വോ​ട്ട​ർ ഐ​ഡി/​​ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്/​പാ​സ്​​പോ​ർ​ട്ട്/​ആ​ധാ​ർ കാ​ർ​ഡ് എ​ന്നി​വ​യി​ലൊ​ന്ന് കൂ​ടി കൈ​വ​ശം ക​രു​ത​ണം.

ഫ​ലം സെ​പ്റ്റം​ബ​ർ 30ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

Tags:    
News Summary - NEET-PG on August 30; Online application till July 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.