എം.സി.സി-നീറ്റ് പി.ജി കൗൺസലിങ്; സമയക്രമത്തിൽ വീണ്ടും മാറ്റം
അഖിലേന്ത്യ പ്രവേശനത്തിനായുള്ള നീറ്റ്-പി.ജി (എം.ഡി/എം.എസ്/ഡി.എൻ.ബി) കൗൺസലിങ് രജിസ്ട്രേഷൻ, ചോയ്സ് ഫില്ലിങ്, അലോട്ട്മെന്റ് നടപടികളുടെ സമയക്രമത്തിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) വീണ്ടും മാറ്റം വരുത്തി. ഇതിനനുസൃതമായി സ്റ്റേറ്റ് കൗൺസലിങ്/പ്രവേശന നടപടികളുടെ സമയക്രമവും പരിഷ്കരിച്ചിട്ടുണ്ട്.
പുതുക്കിയ ഷെഡ്യൂളുകൾ ഔദ്യോഗിക വെബ്സൈറ്റായ www.mcc.nic.inൽ ലഭ്യമാണ്. എം.സി.സിയുടെ ആദ്യ റൗണ്ടിൽ മെഡിക്കൽ പി.ജി അഖിലേന്ത്യ ക്വോട്ടയിൽ 50 ശതമാനം സീറ്റുകളിലേക്കും കേന്ദ്ര/കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള കൗൺസലിങ്ങിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് ഡിസംബർ ഒന്നുവരെ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാം.
രണ്ടാംഘട്ട കൗൺസലിങ് നടപടികൾ ഡിസംബർ അഞ്ചിന് തുടങ്ങി ഒമ്പതിന് അവസാനിക്കും. ഡിസംബർ 12ന് അലോട്ട്മെന്റ് പ്രഖ്യാപിക്കും. 13നും 21നും മധ്യേ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടാവുന്നതാണ്. മൂന്നാംഘട്ട രജിസ്ട്രേഷൻ നടപടികൾ ഡിസംബർ 26ന് ആരംഭിക്കും. ഫീസടച്ച് ചോയ്സ് ഫില്ലിങ്/ലോക്കിങ് 30നകം പൂർത്തിയാക്കാം. സീറ്റ് അലോട്ട്മെന്റ് ജനുവരി രണ്ടിന്. മൂന്നിനും 11നും മധ്യേ പ്രവേശനം നേടാം.
ഓൺലൈൻ സ്ട്രേ വേക്കൻസി റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ/ഫീസ് പേമെന്റ്, ചോയ്സ് ഫില്ലിങ്/ലോക്കിങ് നടപടികൾ ജനുവരി 15നും 18നുമിടയിൽ പൂർത്തിയാക്കാവുന്നതാണ്. അലോട്ട്മെന്റ് 21ന്. പ്രവേശനത്തിന് 22 മുതൽ 31 വരെ സമയമുണ്ട്.
സംസ്ഥാന കൗൺസലിങ്
എം.സി.സിയുടെ പുതുക്കിയ സമയക്രമം പാലിച്ച് ഒന്നാംഘട്ട സംസ്ഥാനതല മെഡിക്കൽ പി.ജി കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ ഡിസംബർ ഒന്നിനകം പൂർത്തിയാക്കണം. ഡിസംബർ ഏഴു വരെയാണ് പ്രവേശനം. രണ്ടാം റൗണ്ട് നടപടികൾ ഡിസംബർ 10-21 വരെ. 28നകം പ്രവേശനം. മൂന്നാം റൗണ്ട് നടപടികൾ ഡിസംബർ 31ന് തുടങ്ങി ജനുവരി 11ന് അവസാനിപ്പിക്കണം. പ്രവേശനം 17നകം. സ്ട്രേ വേക്കൻസി നടപടികൾ 21-24 വരെ. പ്രവേശനം ജനുവരി 31നകം. പി.ജി കോഴ്സുകൾ ഡിസംബർ 22ന് തുടങ്ങാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.