പ്രതാകാത്മക ചിത്രം
തിരുവനന്തപുരം: ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ് കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുകയും നീറ്റ് (യു.ജി) യോഗ്യത നേടുകയും ചെയ്ത വിദ്യാർഥികൾക്ക് നീറ്റ് (യു.ജി) 2025 ഫലം പ്രവേശനപരീക്ഷ കമീഷണർക്ക് സമർപ്പിക്കാൻ 24ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ സൗകര്യം. ആയൂർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി കോഴ്സ് പ്രവേശനത്തിന് പുതുതായി ഓൺലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് ന്യൂനതകൾ പരിഹരിക്കാനും അപേക്ഷ ഫീസ് ഒടുക്കാനും 24ന് രാത്രി 11.59 വരെ www.cee.kerala.gov.in ൽ സൗകര്യം
ഓപ്ഷൻ രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ ആയൂർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകൾ നികത്താൻ രണ്ടാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ് നടത്തും. ഇതിന് 25ന് ഉച്ചക്ക് 12.30 വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വിജ്ഞാപനം www.cee.kerala.gov.in ൽ. നമ്പര്‍: 04712525300
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.