'നാറ്റ' മൂന്നാമത് പരീക്ഷ ആഗസ്റ്റ് ഏഴിന്; രജിസ്ട്രേഷൻ 27 വരെ

കോവിഡ് സാഹചര്യത്തിൽ ബി.ആർക് പ്രവേശന യോഗ്യതയിൽ 2022-23 അധ്യയനവർഷത്തേക്കും ഇളവ് അനുവദിച്ചു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായാൽ മതി. ത്രിവത്സര ഡിപ്ലോമക്കാരെയും (മാത്തമാറ്റിക്സ് നിർബന്ധ വിഷയമായിരിക്കണം) പരിഗണിക്കും. എന്നാൽ, ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷയിൽ (നാറ്റ-2022) യോഗ്യത നേടണം.

കൗൺസിൽ ഓഫ് ആർക്കിടെക്ചറിന്റെ ആഭിമുഖ്യത്തിൽ 'നാറ്റ' മൂന്നാമത് പരീക്ഷ ആഗസ്റ്റ് ഏഴിന് ഞായറാഴ്ച ദേശീയതലത്തിൽ നടത്തും. ജൂലൈ 27ന് രാത്രി എട്ടുവരെ രജിസ്റ്റർ ചെയ്യാം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.nata.in, www.coa.gov.in വെബ്സൈറ്റുകൾ സന്ദർശിക്കാം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ പഞ്ചവത്സര ബി.ആർക് പ്രവേശനമാഗ്രഹിക്കുന്നവർ 'നാറ്റ-2022'ൽ യോഗ്യത നേടണം.

Tags:    
News Summary - 'NATA' third exam on August 7; Registration till 27th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.