നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിൽ എം.എസ് സി

ഹൈദരാബാദിലെ ഐ.സി.എം.ആർ-നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂ​ട്രീഷ്യൻ 2024-26 വർഷം നടത്തുന്ന ഇനി പറയുന്ന റഗുലർ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനായി മേയ് 20 വരെ അപേക്ഷിക്കാം.

● എം.എസ് സി (അപ്ലൈഡ് ന്യൂട്രീഷ്യൻ), സീറ്റുകൾ 24.

● എം.എസ് സി (സ്​പോർട്സ് ന്യൂട്രീഷ്യൻ) സീറ്റുകൾ 18. കോഴ്സ് കാലാവധി രണ്ടുവർഷം വീതമാണ്.

യോഗ്യത: അപ്ലൈഡ് ന്യൂട്രീഷ്യൻ, ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ്, ഫുഡ് ന്യൂട്രീഷ്യൻ, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ,​ ഹോം സയൻസ്, ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ്, നഴ്സിങ്, സ്​പോർട്സ് ന്യൂട്രീഷ്യൻ, സ്​പോർട്സ് സയൻസ് മുതലായ വിഷയങ്ങളിൽ ബി.എസ് സി അല്ലെങ്കിൽ എം.ബി.ബി.എസ്, ബി.ഡി.എസ് മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.

ഒ.ബി.സി/ഭിന്ന ലിംഗം/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രവേശന കൗൺസലിങ് സമയത്ത് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതി. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nin.res.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.

അപേക്ഷാഫീസ് ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് 3000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർക്ക് 1500 രൂപ മതി. നിർദേശാനുസരണം ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം ലഭിക്കും. ജൂൺ 23 ഞായറാഴ്ച ദേശീയതലത്തിൽ ചെന്നൈ, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് സെലക്ഷൻ.

കോഴ്സുകളുടെ സവിശേഷതകളും തൊഴിൽ സാധ്യതകളും പ്രവേശന പരീക്ഷയുടെ വിശദാംശങ്ങളും പ്രവേശന നടപടികളും വിജ്ഞാപനത്തിലുണ്ട്. പ്രവേശന പരീക്ഷാഫലം ജൂ​ലൈ രണ്ടാംവാരം പ്രഖ്യാപിക്കും. ​പ്രവേശന കൗൺസലിങ്ങിൽ പ​ങ്കെടുക്കേണ്ടവരുടെ പട്ടിക ജൂലൈ മൂന്നാം വാരം പ്രസിദ്ധപ്പെടുത്തും.

2024 ആഗസ്റ്റ് രണ്ടാം വാരം കോഴ്സ് ആരംഭിക്കും. സെമസ്റ്റർ ഫീസ് അടക്കം വിവിധ ഇനങ്ങളിലായി 1,60,000 രൂപ വീതം ഓരോ വർഷവും ഫീസ് അടക്കണം. നാല് സെമസ്റ്ററുകളിലായി ഫീസ് അടക്കാം.

Tags:    
News Summary - M.Sc at National Institute of Nutrition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.