പ്രതീകാത്മക ചിത്രം
ഒന്നാം സെമസ്റ്റര്‍ ബി.വോക്ക് (ഓണേഴ്സ്) (2025 അഡ്മിഷന് റഗുലര്‍) നവംബര്‍ 2025 പരീക്ഷകള്‍ക്ക് നവംബര്‍ 17 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 19 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 20 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ എംഎസ്.സി ആക്ച്യൂരിയല്‍ സയന്‍സ് (സിഎസ്എസ്) (2024 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 19, 26 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ യഥാക്രമം നവംബര്‍ 28, ഡിസംബര്‍ ഒന്ന് തീയതികളില്‍ നടക്കും.
രണ്ടാം സെമസ്റ്റര്‍ എംഎസ്.സി മെഡിക്കല്‍ അനാട്ടമി (2023 അഡ്മിഷന് റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മെഴ്സി ചാന്‍സ്, 2016 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ 15 മുതല്‍ നടക്കും.
നവംബര്‍ 26 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 27 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 28 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ ഐഎംസിഎ (2025 അഡ്മിഷന് റഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഡിസംബര്‍ രണ്ടു മുതല്‍ നടക്കും. നവംബര്‍ 21 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 22 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 24 വരെയും അപേക്ഷ സ്വീകരിക്കും.
ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് (2025 അഡ്മിഷന് റഗുലര്‍, 2022 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ 30 മുതല്‍ നടക്കും. നവംബര്‍ 27 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 28 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 29 വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ എംഎ എക്കണോമിക്സ് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) മെയ് 2025 പരീക്ഷയുടെ ഡിസേര്ട്ടേഷന് & വൈവ, ജനറല്‍ വൈവ പരീക്ഷകള്‍ നവംബര്‍ 26 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
വിദ്യാർഥികളില്‍ സംരംഭകത്വം വളര്‍ത്താനും ക്രിയാത്മകവും വിപണി യോഗ്യവുമായ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ട് എം.ജി. സർവകലാശാല ഏര്‍പ്പെടുത്തിയ സീഡ് ഫണ്ടിങ്ങിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും (സ്വയംഭരണ കോളജുകള്‍ ഉള്‍പ്പെടെ) വിദ്യാർഥികള്‍ക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വിദ്യാര്‍ഥികള്‍ക്കാണ് പരമാവധി പതിനായിരം രൂപ വരെ ധനസഹായം ലഭിക്കുക. അപേക്ഷകര്‍ നൂതന ആശയം സംബന്ധിച്ച വിശദമായ കുറിപ്പും അനുബന്ധരേഖകളും ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍, മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി ഒ, കോട്ടയം- 686560 എന്ന വിലാസത്തില്‍ ഡിസംബര്‍ 15ന് മുമ്പായി അയക്കണം. (mgu.ac.in)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.