കോട്ടയം: എം.ജി സർവകലാശാലയിൽനിന്ന് പി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റ് കാണാതായ സംഭവത്തിൽ കുറ്റക്കാരെന്ന് സർവകലാശാല കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ തുടരണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റൻറ് രജിസ്ട്രാർ സെബാസ്റ്റ്യൻ പി. ജോസഫ്, സെക്ഷൻ ഓഫിസർ മനോജ് തോമസ് എന്നിവർ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ഡോ. എ.കെ. ജയകൃഷ്ണൻ നമ്പ്യാരും ജസ്റ്റിസ് ഡോ. കൗസറും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. എം.ജി യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ നടത്തിയ സമരത്തെതുടർന്ന് സസ്പെൻഷൻ പിൻവലിച്ചിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വന്നതോടെ വീണ്ടും സസ്പെൻഷൻ നൽകി. ഇതിനെതിരെയാണ് ഹരജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
തങ്ങൾക്ക് നോട്ടീസ് നൽകി, ക്രോസ് വിസ്താരത്തിന് അവസരം നൽകാതെയാണ് തെളിവെടുപ്പ് നടത്തിയതെന്നും സർവകലാശാല ചട്ടങ്ങളുടെയും സ്വാഭാവിക നീതിയുടെയും ലംഘനമാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.