തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനം ലഭിച്ച പട്ടികജാതി/പട്ടികവര്‍ഗ വിദ്യാർഥികളില്‍ നിന്ന് കോളജ് അധികൃതര്‍ ഫീസ് ഈടാക്കരുതെന്ന് സ്വാശ്രയ കോളജ് മാനേജ്മെൻറുകള്‍ക്ക് പട്ടികജാതി പട്ടികഗോത്രവര്‍ഗ കമീഷന്‍ നിർദേശം നല്‍കി. കീമിെൻറ മെഡിക്കല്‍ റാങ്ക് പ്രകാരം എം.ബി.ബി.എസിന് അലോട്ട്മെൻറ് ലഭിച്ച പട്ടികജാതി / പട്ടികവര്‍ഗ വിദ്യാർഥികളുടെ പഠനഫീസും ഇതര ഫീസുകളും നല്‍കുന്നത് സര്‍ക്കാറാണ്.
ഇതിനുവിരുദ്ധമായി ഈ വിഭാഗത്തിൽപെട്ട വിദ്യാർഥികളോട് ഫീസിനത്തില്‍ വന്‍ തുക അടക്കാന്‍ സ്വാശ്രയ കോളജ് മാനേജ്മെൻറുകള്‍ ആവശ്യപ്പെടുന്നതായി പട്ടികജാതി പട്ടികഗോത്രവര്‍ഗ കമീഷന് വ്യാപകമായ പരാതികളും ആക്ഷേപങ്ങളും ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. ഈ വിഭാഗത്തിൽപെട്ട വിദ്യാർഥികള്‍ കോളേജ് മാനേജ്മെൻറിന് നേരിട്ട് ഫീസ് നല്‍കുവാന്‍ പാടില്ല. അതത് കോളജുകള്‍ക്ക് പട്ടികജാതി വകുപ്പില്‍ നിന്ന് ഫീസ് തുക അവകാശപ്പെടാം.
വിദ്യാർഥികളെയും രക്ഷാകര്‍ത്താക്കളെയും ഭീഷണിപ്പെടുത്തി അനധികൃതമായി ഫീസ് ഈടാക്കുന്നതും ഫീസ് അടച്ചിട്ടില്ല എന്ന കാരണം പറഞ്ഞ് പട്ടികജാതി/പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് കോളജ് പ്രവേശനം നിഷേധിക്കുന്നതും പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമമായി പരിഗണിക്കും. ബന്ധപ്പെട്ട കോളജ് അധികൃതര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കമീഷന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.