ഐ.ടി, സോഫ്റ്റ്​വെയർ ജോലി നേടാൻ എം.സി.എ

ഐ.ടി, സോഫ്റ്റ്​വെയർ, ബാങ്കിങ്, ഇ-ഗവേർണൻസ് ഉൾപ്പെടെ വിവിധ മേഖലകളിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ സോഫ്റ്റ്​വെയർ/ആപ്ലിക്കേഷൻസ് ഡെവലപ്പർ, സോഫ്റ്റ്​വെയർ എൻജിനീയർ, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സിസ്റ്റം അനലിസ്റ്റ് മുതലായ ജോലികൾ നേടാൻ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) പഠിക്കാം.

നാല് സെമസ്റ്ററായുള്ള രണ്ടുവർഷത്തെ കോഴ്സാണിത്. വ്യത്യസ്ത ആപ്ലിക്കേഷനുകൾക്ക് വേണ്ടിയുള്ള സോഫ്റ്റ്​വെയർ വികസനവും ഉപയോഗവും പരിശീലിപ്പിക്കുന്നതോടൊപ്പം വിവരസാ​ങ്കേതിക മേഖലയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടിങ്, ബിസിനസ് ഫങ്ഷൻസ്, മാത്തമാറ്റിക്സ് മുതലായ വിഷയങ്ങളും പഠിപ്പിക്കും.

സർക്കാർ, എയ്ഡഡ് കോളജുകളടക്കം കേരളത്തിലെ എ.​ഐ.സി.ടി.ഇ അംഗീകാരമുള്ള സ്ഥാപനങ്ങൾ 2024-25 വർഷം നടത്തുന്ന റെഗുലർ ‘എം.സി.എ’ കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി ജൂൺ മൂന്നുവരെ അപേക്ഷിക്കാം. വിജ്ഞാപനവും പ്രോസ്​പെക്ടസും www.lbscentre.kerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. കോഴ്സ് നടത്തുന്ന സ്ഥാപനങ്ങളും സീറ്റുകളും പ്രവേശന നടപടികളും പ്രോസ്​പെക്ടസിലുണ്ട്.

വിദ്യാഭ്യാസ​ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദം (സംവരണ വിഭാഗക്കാർക്ക് 45 ശതമാനം മതി). മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ്ടു/ബിരുദതലത്തിൽ പഠിച്ചിട്ടുള്ളത് അഭികാമ്യം. അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷ ഫീസ് പൊതുവിഭാഗത്തിന് 1200 രൂപ. എസ്.സി, എസ്.ടി 600. ഓൺലൈനായോ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ രണ്ടുവരെ ഫീസടക്കാം. വിവിധ ഘട്ടങ്ങളായി അപേക്ഷ സമർപ്പിക്കേണ്ട രീതി വിജ്ഞാപനത്തിലുണ്ട്.

പ്രവേശനപരീക്ഷ: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ എബിലിറ്റി, ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയെ ആസ്പദമാക്കി ഒബ്ജക്ടിവ് മാതൃകയിലുള്ള 120 ചോദ്യങ്ങളുണ്ടാവും. 120 മാർക്കിനാണ് പരീക്ഷ. രണ്ടുമണിക്കൂർ സമയം അനുവദിക്കും. പ്രവേശന പരീക്ഷാതീയതി പിന്നീട് അറിയിക്കുന്നതാണ്.

റാങ്ക്‍ലിസ്റ്റിൽ സ്ഥാനം പിടിക്കുന്നവർക്ക് കോളജ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാൻ പ്രത്യേകം സമയം അനുവദിക്കും. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് സീറ്റ് അലോട്ട്മെന്റ് നടത്തുക. സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിൽ സർക്കാർ നിർദേശങ്ങൾ പാലിച്ച് അതത് മാനേജ്മെന്റുകൾ അഡ്മിഷൻ നൽകുന്നതായിരിക്കും.

Tags:    
News Summary - MCA to get IT and software jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT