എം.സി.എ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ എൻജിനീയറിങ് കോളജ്, ചേർത്തല എൻജിനീയറിങ് കോളജ്, പൂഞ്ഞാർ എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലേക്ക് എം.സി.എ കോഴ്‌സിൽ 2022-23 പ്രവേശനത്തിനായി ജനറൽ/ റിസർവേഷൻ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടന്നുവരുന്നു.

ഡിഗ്രി തലത്തിലോ പ്ലസ് ടു തലത്തിലോ മാത്തമാറ്റിക്‌സ് പഠിക്കുകയും ഡിഗ്രിക്ക് കുറഞ്ഞത് 50 ശതമാനം മാർക്കെങ്കിലും ലഭിക്കുകയും (റിസർവേഷൻ സീറ്റ് -45 ശതമാനം) ചെയ്തവർക്ക് (എൽ.ബി.എസ്, എം.സി.എ പ്രോസ്പെക്ടസ് 2022 പ്രകാരം) അപേക്ഷിക്കാം. എൽ.ബി.എസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാം. താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കോളജുകളിൽ ഹാജരാകണം. വിശദവിവരം ഐ.എച്ച്.ആർ.ഡി വെബ് സൈറ്റിൽ.

താഴെപ്പറയുന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാം. ചെങ്ങന്നൂർ എൻജിനീയറിങ് കോളജ് (0479-2454125, 2455125), ചേർത്തല എൻജിനീയറിങ് കോളജ് (0478-2552714, 2553416), പൂഞ്ഞാർ എൻജിനീയറിങ് കോളജ് (0482 -2271737, 2271511).

Tags:    
News Summary - MCA Spot Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.