Posted On
date_range Updated On
date_range എൽഎൽ.എം പ്രവേശനം: സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: എൽഎൽ.എം -2019 കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെൻറ് നടപടികൾ അവസാനിച്ചു. രണ്ട് ഒാൺലൈൻ അലോട്ട്മെൻറുകൾക്ക് ശേഷം നിലനിൽക്കുന്ന ഒഴിവുള്ള സീറ്റുകൾ സംബന്ധിച്ച വിവരം പ്രവേശന പരീക്ഷ കമീഷണറുടെ www.cee-kerala.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൗ ഒഴിവുള്ള സീറ്റുകൾ സ്പോട്ട് അഡ്മിഷൻ മുഖേന മാർച്ച് 31ന് മുമ്പ് നികത്തുന്നതിന് കോളജ് അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് താൽപര്യമുള്ള വിദ്യാർഥികൾ അതത് സ്ഥാപന മേലധികാരികളുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.