സുപ്രീംകോടതിയിൽ ഒഴിവുകൾ
കോർട്ട് അസിസ്റ്റന്റ് (ടെക്നിക്കൽ അസിസ്റ്റന്റ് കം പ്രോഗ്രാമർ), ശമ്പളനിരക്ക് 44,900-1,42,400 രൂപ. ഒഴിവുകൾ 15, യോഗ്യതകൾ: ബി.ഇ / ബി.ടെക്-കമ്പ്യൂട്ടർ സയൻസ് / ഐ.ടി / തത്തുല്യം, സോഫ്റ്റ്വെയർ ഡെവലപ്മെന്റിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എം.സി.എ / എംഎസ്.സി കമ്പ്യൂട്ടർ സയൻസ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും. നിയമ ബിരുദമുള്ളവർക്ക് മുൻഗണന. അല്ലെങ്കിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് / ബി.സി.എയും സോഫ്റ്റ്വെയർ ഡെവലപ്മെന്റിൽ നാലു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-35 വയസ്സ്. നവംബർ മൂന്നു മുതൽ 24 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
സീനിയർ പേഴ്സനൽ അസിസ്റ്റന്റ്, ശമ്പളനിരക്ക് 47,600-1,51,100 രൂപ, ഒഴിവുകൾ -1. അപേക്ഷ നവംബർ 10നകംയോഗ്യതകൾ: അംഗീകൃത സർവകലാശാല ബിരുദം, ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ പ്രാവീണ്യം (മിനിറ്റിൽ 110 വാക്ക് വേഗതയുണ്ടാകണം), കമ്പ്യൂട്ടർ ഓപറേഷനിൽ പരിജ്ഞാനം (ടൈപ്പിങ് സ്പീഡ് -മിനിറ്റിൽ 40 വാക്ക് വേഗത വേണം), പ്രായപരിധി 18-30 വയസ്സ്, അപേക്ഷ ഓൺലൈനിൽ നവംബർ 10-നകം.
ജൂനിയർ കോർട്ട് അറ്റൻഡന്റ്, ശമ്പള നിരക്ക് - 21,700- 69,100 രൂപ. ഒഴിവുകൾ 130. യോഗ്യതകൾ: എസ്.എസ്.എൽ.സി / പ്ലസ് ടു / തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18-27 വയസ്സ്. നവംബർ നാലു മുതൽ 25 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
കോർട്ട് മാസ്റ്റർ (ഷോർട്ട്ഹാൻഡ്), ശമ്പളനിരക്ക് 67,700- 2,08,700 രൂപ. ഒഴിവുകൾ- 20. യോഗ്യതകൾ: അംഗീകൃത സർവകലാശാലാ ബിരുദം, ഇംഗ്ലീഷ് ഷോർട്ട്ഹാൻഡിൽ പ്രാവീണ്യം (മിനിറ്റിൽ 120 വാക്ക് വേഗതയുണ്ടാകണം), കമ്പ്യൂട്ടർ ഓപറേഷൻ പരിജ്ഞാനമുണ്ടായിരിക്കണം (മിനിറ്റിൽ 40 വാക്ക് വേഗത വേണം), സർക്കാർ / പൊതുമേഖല / സ്റ്റാറ്റ്യൂട്ടറി സ്ഥാപനത്തിൽ പ്രൈവറ്റ് സെക്രട്ടറി / സീനിയർ പി.എ / സീനിയർ സ്റ്റെനോഗ്രാഫർ തസ്തികയിൽ (റഗുലർ സർവിസ്) അഞ്ചു വർഷ പ്രവൃത്തിപരിചയം വേണം. പ്രായം 30 വയസ്സിൽ കുറയാനോ 45 വയസ്സ് കവിയാനോ പാടില്ല. നവംബർ 15 വരെ ഓൺലൈനിൽ അപേക്ഷിക്കാം. പട്ടികജാതി / വർഗം, ഒ.ബി.സി നോൺക്രീമിലെയർ, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ തുടങ്ങിയ വിഭാഗങ്ങൾക്ക് വയസ്സിളവുണ്ട്. വിശദവിവരങ്ങൾ: www.sci.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.