കെ.ടി.യു വെബിനാർ സീരീസ്

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല സംഘടിപ്പിക്കുന്ന വെബിനാർ സീരീസി​െൻറ രണ്ടാം ദിവസമായ നാളെ രണ്ടു സെഷനുകൾ നടക്കും.എൻജിനീയറിംഗ് കോളേജുകളെ നവീകരണത്തി​െൻറയും സ്റ്റാർട്ടപ്പുകളുടെയും സംസ്കാരത്തിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ സയൻസ് ആൻഡ് ടെക്നോളജി വകുപ്പി​െൻറ ഐ.ടി.ബി.ഐ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കോളേജുകളെ പ്രാപ്​തരാക്കുക എന്നതാണ്​ വെബിനാറി​െൻറ ലക്ഷ്യം.

രാവിലെ 11 നു ആരംഭിക്കുന്ന സെഷൻ വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ ഉദ്ഘാടനം ചെയ്യും. ഡോ. അഭയ് ജെറെ, ചീഫ് ഇന്നൊവേഷൻ ഓഫീസർ, ഇന്നൊവേഷൻ സെൽ, എച്ച്ആർഡി, വിവിധ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുള്ള അധ്യാപകരുമായി സംവദിക്കും.

നിധി പദ്ധതികളെക്കുറിച്ചുള്ള വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന സെഷനിൽ, ഐ.എസ്.ബി.എ വൈസ് പ്രസിഡൻറും  വെല്ലൂർ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് ടെക്നോളജിയിലെ ടി.ബി.ഐ ജനറൽ മാനേജരുമായ ഡോ. എ. ബാലചന്ദ്രൻ സംസാരിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://tinyurl.com/ktu-innovate ൽ രജിസ്റ്റർ ചെയ്യുക.

Tags:    
News Summary - ktu webinar series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT