Posted On
date_range Updated On
date_range കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിവെച്ചു
തിരുവനന്തപുരം: ശനിയാഴ്ച (ഇന്ന്) വൈകിട്ട് പ്രസിദ്ധീകരിക്കാനിരുന്ന മെഡിക്കൽ റാങ്ക് പട്ടിക പുറത്തിറക്കുന്നത് മാറ്റിവെച്ചു. അഖിലേന്ത്യ മെഡിക്കൽ പ്രവേശന നടപടികൾ സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് വൈകുന്ന സാഹചര്യത്തിലും ഒേട്ടറെ വിദ്യാർഥികൾക്ക് നീറ്റ് സ്കോർ സമർപ്പിക്കാൻ കഴിയാത്തതും പരിഗണിച്ചുമാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിയത്.
നീറ്റ് സ്കോർ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഇൗ മാസം 30ന് വൈകിട്ട് നാല് വരെ സമയം ദീർഘിപ്പിച്ചുനൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽ സൗകര്യം ലഭ്യമാകും. 30ന് ശേഷമായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.