പ്ലസ്​ വൺ പ്രവേശനം: ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് ​വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു. ഏകജാലക പ്രവേശനത്തിനായി ആകെ 2,79,966 മെറിറ്റ്​ സീറ്റുകളിൽ 2,21,744 എണ്ണത്തിലേക്കാണ്​ ട്രയൽ അലോട്ട്​മെൻറ്​. 4,76,390 പേരാണ് അപേക്ഷിച്ചത്​. വിദ്യാർഥികൾ സമർപ്പിച്ച ഒാപ്​ഷൻ പ്രകാരമുള്ള അലോട്ട്​മെൻറ്​ സാധ്യത സൂചിപ്പിക്കുന്നതാണ്​ ട്രയൽ അലോട്ട്​മെൻറ്​. ആദ്യ അലോട്ട്​മെൻറ്​ 14ന് പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in എന്ന വെബ്സൈറ്റിലെ Candidate Login -SWS എന്ന ലിങ്കിൽ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അലോട്ട്‌മെൻറ്​ പരിശോധിക്കാം.

കാൻഡിഡേറ്റ് ലോഗിൻ സൃഷ്​ടിക്കാത്തവർക്ക് Create Candidate Login -SWS എന്ന ലിങ്കിലൂടെ ലോഗിൻ ചെയ്​ത്​ ട്രയൽ അലോട്ട്​മെൻറ്​ ഫലം പരിശോധിക്കാം.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെൻറ്​ പരിശോധിക്കാം. തെറ്റുണ്ടെങ്കിൽ തിരുത്തൽ വരുത്താനും ഒാപ്​ഷനുകൾ പുനഃക്രമീകരിക്കാനും ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും ചൊവ്വാഴ്​ച​ വൈകീട്ട്​ അഞ്ചിനകം കാൻഡിഡേറ്റ് ലോഗിനിലെ Edit Application ലിങ്കിലൂടെ തിരുത്തി ഫൈനൽ കൺഫർമേഷൻ ചെയ്യണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.