Posted On
date_range Updated On
date_range ജെ.ഇ.ഇ മെയിൻ 25ലേക്ക് നീട്ടി
ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ രണ്ടാം സെഷൻ പരീക്ഷ 25 മുതൽ പുനഃക്രമീകരിച്ചു. വ്യാഴാഴ്ച മുതൽ ഹാൾടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. പരീക്ഷ മാറ്റിവെച്ചതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
നേരത്തെ 21 മുതൽ 30 വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. രാജ്യത്തും വിദേശത്തുമായി 500 നഗരങ്ങളിലെ സെന്ററുകളിലായി 6.29 ലക്ഷം അപേക്ഷകരാണ് ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്നത്. ആദ്യഘട്ട പ്രവേശന പരീക്ഷ ജൂൺ 23 മുതൽ 29 വരെയാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.