വിശ്വനാഥ് വിനോദ്, ദേവ് എൽവിസ്
കോട്ടയം: ഐ.ഐ.ടി പ്രവേശനപരീക്ഷയായ ജെ.ഇ.ഇ (ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ) അഡ്വാൻസ്ഡ് 2022ൽ മികച്ച നേട്ടവുമായി കേരളം. ദേശീയതലത്തിൽ മൂന്നാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശിയായ തോമസ് ബിജു ചീരംവേലിൽ കേരളത്തിന് ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച റാങ്കാണ് നേടിയത്. എൻ.ഐ.ടികളിലേക്കുള്ള ജെ.ഇ.ഇ മെയിൻ പ്രവേശനപരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 17 റാങ്കും കേരളത്തിൽനിന്ന് ഒന്നാം സ്ഥാനവും തോമസ് ബിജുവിനായിരുന്നു. കീം 2022 പരീക്ഷയിൽ 600ൽ 594.3207 മാർക്കോടെ രണ്ടാം റാങ്ക് കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് റാങ്കും പാലാ ബ്രില്യന്റിലെ വിദ്യാർഥികൾക്കാണെന്ന് ബന്ധപ്പെട്ടവർ പത്രക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനതലത്തിൽ, ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദാണ് രണ്ടാമത്. ദേശീയ തലത്തിൽ 252 റാങ്ക്. കേരള എൻജിനീയറിങ് പരീക്ഷയിൽ ഒന്നാം റാങ്കും ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 506ാം റാങ്കും നേടി.
സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് തൃശൂർ പുതുക്കാട് സ്വദേശി ദേവ് എൽവിസിനാണ്. ദേശീയതലത്തിൽ 318ാം റാങ്കാണ് ദേവ് എൽവിസിന്. നീൽ ജോർജ് -374 (ഓൾഇന്ത്യ റാങ്ക്), നോബിൻ കിടങ്ങൻ ബെന്നി -454, കെവിൻ തോമസ് ജേക്കബ് -519, അനുപം ലോയ് ജീറ്റോ -549, നയൻ കിഷോർ നായർ -566, നവജോത് ബി. കൃഷ്ണൻ -660, ആര്യൻ എസ്. നമ്പൂതിരി -677, ആദിത്യ ദിലീപ് -733, അമൻ റിഷാൽ സി.എച്ച്. -752, വിക്ടർ ബിജു -859, അജീറ്റ് ഇ.എസ്. -947 എന്നിവർ ആദ്യ 1000 റാങ്കിനുള്ളിൽ ഇടം നേടി. കേരളത്തിൽനിന്ന് അഖിലേന്ത്യതലത്തിൽ ആദ്യ 1000 റാങ്കിനുള്ളിൽ ഇടം നേടിയ 14 കുട്ടികളും പാലാ ബ്രില്യന്റിൽനിന്നാണ്. കൂടാതെ ആദ്യ 2000 റാങ്കിനുള്ളിൽ 25, ആദ്യ 3000 റാങ്കിനുള്ളിൽ 35, ആദ്യ 5000 റാങ്കിനുള്ളിൽ 50, ആദ്യ പതിനായിരത്തിനുള്ളിൽ 100 എന്നിങ്ങനെ ഇടംനേടാനും ബ്രില്യന്റിലെ വിദ്യാർഥികൾക്ക് സാധിച്ചു. തോമസ് ബിജുവിന് 50 ലക്ഷം രൂപയും വിശ്വനാഥ് വിനോദിന് 10 ലക്ഷം രൂപയും കാഷ് അവാർഡ് സമ്മാനിക്കുമെന്ന് ബ്രില്യന്റ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.