വവിവാല ചിദ് വിലാസ് റെഡ്ഡി
ന്യൂഡൽഹി: ഐ.ഐ.ടി പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയിൽ ഹൈദരാബാദ് സോണിലെ വവിവാല ചിദ് വിലാസ് റെഡ്ഡി ഒന്നാം റാങ്ക് നേടി. ഐ.ഐ.ടി ഗുവാഹതി നടത്തിയ ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷയുടെ ഫലം ഞായറാഴ്ചയാണ് പുറത്തുവിട്ടത്.
കണ്ണൂർ പയ്യന്നൂർ സ്വദേശി സഞ്ജയ് പി. മല്ലാർ ദേശീയതലത്തിൽ 86ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമനായി. 360 ൽ 341 മാർക്ക് നേടിയാണ് വവിവാല ചിദ് വിലാസ് റെഡ്ഡി ഒന്നാം റാങ്ക് നേടിയത്. 298 മാർക്ക് നേടിയ ഐ.ഐ.ടി ഹൈദരാബാദ് സോണിലെ നയകാന്തി നാഗ ഭവ്യശ്രീയാണ് പെൺകുട്ടികളിൽ ഉയർന്ന റാങ്ക് നേടിയത്. ഹൈദരാബാദ് സോണിലെ രമേശ് സൂര്യ തേജ, റൂർകി സോണിലെ റിഷ കൽറ എന്നിവർ യഥാക്രമം രണ്ടും മൂന്നും റാങ്ക് നേടി. 1,80,372 പേർ പരീക്ഷ എഴുതിയതിൽ 43,773 പേരാണ് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.