തിരുവനന്തപുരം: ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് 'സുസ്ഥിര ഭാവിക്കായി സംരംഭകത്വം' എന്ന വിഷയത്തിൽ അന്താരാഷ്ട്ര സമ്മേളനം നവംബർ 18, 19 തീയതികളിൽ ശ്രീകാര്യം കാമ്പസ്സിൽ സംഘടിപ്പിക്കും. കുസാറ്റ് വൈസ് ചാൻസലർ പ്രഫ. ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്യും.
വിയന്നയിലെ 'യൂത്ത് സ്റ്റാര്‍ട്ട്' സംരംഭകത്വ പഠന ഗവേഷണ സ്ഥാപനത്തിലെ പ്രഫ. ജൊഹാന്നസ് ലിൻഡ്നർ മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂനിവേഴ്സിറ്റികളിൽനിന്നുള്ള വിദ്യാഭ്യാസ വിചക്ഷണരും ആഗോള തലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സംരംഭകരും പങ്കെടുക്കും. ഹയർ സെക്കൻഡറി വിഭാഗം ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, വിദ്യാർഥികൾ, സംരംഭകർ, ഗവേഷകർ എന്നിവർക്ക് പങ്കെടുക്കാം.
ഗവേഷണ പ്രബന്ധങ്ങളുടെ അവതരണത്തിനും പ്രസിദ്ധീകരണത്തിനും അവസരം ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്ക്: icesf2025@gmail.com, www.loyolacollegekerala.edu.in ഫോൺ: 9895795044/7356954327
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.