Posted On
date_range Updated On
date_range ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി പ്രവേശന പരീക്ഷ
തിരുവനന്തപുരം: എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാറുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2023-24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലെയും കേന്ദ്രങ്ങളിൽ വെച്ച് ആഗസ്റ്റ് ആറിന് പ്രവേശന പരീക്ഷ നടത്തും. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 19.07.2023 വൈകീട്ട് നാലിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.