ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ പ്രവേശനം

ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് 2023 ഡിസംബറിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യത പരീക്ഷ തിരുവനന്തപുരം, പൂജപ്പുര, പരീക്ഷ കമ്മീഷണറുടെ ഓഫിസിൽ ഡിസംബർ രണ്ടിന് നടത്തും.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരീക്ഷക്ക് അപേക്ഷിക്കാം. അപേക്ഷാർഥി 2004 ജൂലൈ 1ന് ഏതെങ്കിലും അംഗീകൃത സ്കൂളിൽ 7ാം ക്ലാസ് പഠിക്കുകയോ 7ാം ക്ലാസ് പാസായിരിക്കുകയോ വേണം. 2011 ജൂലൈ 2നും 2013 ജനുവരി 1നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ. അതായത് 2004 ജൂലൈ ഒന്നിന് അഡ്മിഷൻ സമയത്ത് 11 വയസ് മുതൽ 13 വയസ് വരെ പ്രായമുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിനു ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കുന്നതല്ല.

പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫോറങ്ങളും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിലേക്ക് അപേക്ഷിക്കേണ്ടതാണ്. ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയും എസ്.സി, എസ്.ടി. വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ ഫോമിന് അപേക്ഷിക്കാം. നിർദ്ദിഷ്ട ​അപേക്ഷ ഫോം ലഭിക്കുന്നതിനായി ഡിമാൻഡ് ഡ്രാഫ്റ്റ് കോളജിന്റെ പേരിൽ അയക്കണം.

അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.rimc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി: ഒക്ടോബർ 15. വിലാസം: സെക്രട്ടറി, പരീക്ഷാഭവൻ. തിരുവനന്തപുരം- 12.

Tags:    
News Summary - Indian military college Dehradun application invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.