മാരിടൈം കോഴ്സുകളിലേക്ക് ഐ.എം.യു-സി.ഇ.ടി 2022 മേയ് 29ന്

ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ കൊച്ചി, ചെന്നൈ, മുംബൈ, നവിമുംബൈ, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിലായി 2022-23 വർഷം നടത്തുന്ന വിവിധ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. വാഴ്സിറ്റി മേയ് 29ന് ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന കോമൺ എൻട്രൻസ് ടെസ്റ്റിലൂടെയാണ് (ഐ.എം.യു.സി.ഇ.ടി 2022) അഡ്മിഷൻ. പ്രവേശന വിജ്ഞാപനവും അഡ്മിഷൻ ബ്രോഷറും www.imu.edu.inൽ.അപേക്ഷ/രജിസ്ട്രേഷൻ ഓൺലൈനായി ഇപ്പോൾ സമർപ്പിക്കാം. മേയ് 16വരെ സ്വീകരിക്കും.

കോഴ്സുകൾ: ബി.ടെക്-മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ്, ബി.എസ്.സി നോട്ടിക്കൽ സയൻസ്, ഷിപ് ബിൽഡിങ് ആൻഡ് റിപ്പയർ, ബി.ബി.എ-ലോജിസ്റ്റിക്സ് റീട്ടെയിലിങ് ആൻഡ് ഇ-കോമേഴ്സ്, അപ്രന്റിസ്ഷിപ് എം.ബഡഡ് മാരിടൈം ലോജിസ്റ്റിക്സ്.

എം.ടെക്-നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ്, ഡ്രെഡ്ജിങ് ആൻഡ് ഹാർബർ എൻജിനീയറിങ്, മറൈൻ എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്.

എം.ബി.എ-ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ്.

വാഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള 17 സ്ഥാപനങ്ങളിലും മാരിടൈം ബിരുദ കോഴ്സുകളിൽ പ്രവേശനം തേടാം. സ്ഥാപനങ്ങളും കോഴ്സുകളും പ്രവേശന യോഗ്യതയും അഡ്മിഷൻ നടപടികളും അഡ്മിഷൻ ബ്രോഷറിലുണ്ട്.

ഇന്ത്യൻ മാരിടൈം വാഴ്സിറ്റിയുടെ ചെന്നൈ, കൊൽക്കത്ത, മുംബൈ പോർട്ട് കാമ്പസുകളിൽ ബി.ടെക് മറൈൻ എൻജിനീയറിങ്, വിശാഖപട്ടണം കാമ്പസിൽ ബി.ടെക് നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷൻ എൻജിനീയറിങ്, ചെന്നൈ, കൊച്ചി, നവിമുംബൈ കാമ്പസുകളിൽ ബി.എസ്.സി നോട്ടിക്കൽ സയൻസ്, ചെന്നൈ, കൊച്ചി കാമ്പസുകളിൽ ബി.ബി.എ ലോജിസ്റ്റിക്സ് റീട്ടെയിലിങ് ആൻഡ് ഇ-കോമേഴ്സ്, വിശാഖപട്ടണം കാമ്പസിൽ ബി.ബി.എ മാരിടൈം ലോജിസ്റ്റിക്സ്, കോളജ് ഓഫ് ഷിപ് ടെക്നോളജി പാലക്കാട് ബി.എസ്.സി ഷിപ് ബിൽഡിങ് ആൻഡ് റിപ്പയർ കോഴ്സുകൾ ലഭ്യമാണ്.

ബി.ടെക്, ബി.എസ്.സി കോഴ്സുകളിൽ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു വിജയിച്ചിരിക്കണം.

Tags:    
News Summary - IMU-CET to Maritime Courses May 29, 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.