ഐ.ഐ.ടിക്കാരനായ മകന് ആമസോണിൽ ജോലി കിട്ടി; അച്ഛന്റെ പ്രതികരണം ഏറ്റെടുത്ത് നെറ്റിസൺസ്

വാരാണസിയിലെ ഐ.ഐ.ടിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഉടൻ ശിവാൻഷു രഞ്ജന് ആമസോണിൽ ജോലികിട്ടി. വിവരമറിഞ്ഞപ്പോൾ ഒറ്റവാക്കിൽ ശിവാൻഷുവിന്റെ പിതാവ് നൽകിയ മറുപടിയാണ് നെറ്റിസൺസിന്റെ ചർച്ചാവിഷയം. അച്ഛന് വലിയ സന്തോഷവും ആകാംക്ഷയും ആകുമെന്നൊക്കെ പ്രതീക്ഷിച്ചാണ് മകൻ വിവരം പങ്കുവെച്ചത്. എന്നാൽ ഒറ്റ വാക്കിൽ ഒ.കെ എന്ന മറുപടിയാണ് പിതാവ് നൽകിയത്. ഇന്ത്യയിലെ രക്ഷിതാക്കളുടെ പെരുമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾക്കാണ് ഈ പ്രതികരണം വഴിവെച്ചത്.

അച്ഛാ എനിക്ക് ആമസോണിൽ ജോലി കിട്ടി എന്നായിരുന്നു മകന്റെ സന്ദേശം. ഒ.കെ എന്ന് അച്ഛൻ മറുപടിയും നൽകി.

ഫോൺ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ശിവാൻഷു ഇക്കാര്യം എക്സിൽ പങ്കുവെച്ചത്.

പിതാവിന്റെ മറുപടിയെ പിന്തുണച്ച് പലരും രംഗത്തുവന്നിട്ടുണ്ട്. ഇതുതന്നെയായിരുന്നു തങ്ങളുടെ മാതാപിതാക്കളിൽ നിന്നുണ്ടായ പ്രതികരണമെന്ന മറുപടിയും മറ്റ് പലരും പങ്കു​വെച്ചു.

''നിങ്ങളുടെ അച്ഛൻ കുറെകാലമായല്ലോ ഇതെല്ലാം കാണുന്നത്. അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് വലിയ ആവേ​ശമൊന്നും തോന്നാത്തത്. കുറച്ചുവർഷങ്ങൾ കഴിഞ്ഞാൽ നിങ്ങളും ഇതേരീതിയിലായിരിക്കാം പ്രതികരിക്കുന്നത്. കുട്ടിക്കാലത്ത് നമ്മൾ കളിപ്പാട്ടം വാങ്ങിത്തരണമെന്ന് പറഞ്ഞ് കരഞ്ഞത് ഓർക്കുന്നു​​ണ്ടോ​? എന്നാൽ കളിപ്പാട്ടം കൈയിൽ കിട്ടിയാൽ അത്ര രസമുണ്ടാകില്ല​''-എന്നായിരുന്നു ഒരാളുടെ പ്രതികരണം.

എന്തായാലും മകന് അഭിനന്ദനങ്ങൾ നേർന്ന് പലരും എത്തിയിട്ടുണ്ട്.



Tags:    
News Summary - IIT student cracks Amazon job, father's unexpected response wins the internet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.