സമർഥരായ പ്ലസ് ടു വിദ്യാർഥികൾക്ക് മാനേജ്മെൻറിൽ പഞ്ചവത്സര ഇൻറഗ്രേറ്റഡ് പ്രോഗ്രാമിന് (െഎ.പി.എം) ചേർന്ന് പഠിക്കാം. ഇന്ദോറിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറാണ് (െഎ.െഎ.എം) പഠനാവസരമൊരുക്കുന്നത്. 2018-23 വർഷത്തെ െഎ.പി.എം പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
പാഠ്യപദ്ധതിയിൽ ആദ്യത്തെ മൂന്നു വർഷം ഫൗണ്ടേഷൻ വിഭാഗങ്ങളിലാണ് പഠനം. പരീക്ഷകൾ വിജയിക്കുന്നവർക്ക് ബിരുദത്തിന് അർഹതയുണ്ടായിരിക്കും. തുടർന്നുള്ള രണ്ടുവർഷം മാനേജ്മെൻറ് പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമിലെ വിദ്യാർഥികളോടൊപ്പമാണ്. നാലും അഞ്ചും വർഷങ്ങളിൽ മാനേജ്മെൻറ് പി.ജി പ്രോഗ്രാമിലെ അതേ വിഷയങ്ങൾ തന്നെയാണ് പഠിക്കേണ്ടത്. പഠിച്ചിറങ്ങുന്നവർക്ക് ഇരട്ട ബിരുദമാണ് ലഭിക്കുക.
യോഗ്യത: പത്ത്, പന്ത്രണ്ട് ക്ലാസ്/തത്തുല്യ ബോർഡ് പരീക്ഷയിൽ 60 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2018 ജൂലൈ 31ന് 20 വയസ്സ് കവിയരുത്. പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും (പി.ഡബ്ല്യു.ഡി) 55 ശതമാനം മാർക്ക് യോഗ്യത പരീക്ഷക്കുണ്ടായിരുന്നാൽ മതി. പ്രായപരിധി 22 വയസ്സ് വരെയാകാം. 2018 ജൂൺ 30നകം യോഗ്യത പരീക്ഷ പൂർത്തിയാക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം.
2018 മേയ് 11ന് ദേശീയതലത്തിൽ കേരളമുൾപ്പെടെ 28 നഗരങ്ങളിലായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഇതിൽ പെങ്കടുക്കുന്നതിനുള്ള ഒാൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 18 വരെ നടത്താം. സമഗ്ര വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.iimidr.ac.in വെബ്സൈറ്റ് സന്ദർശിക്കുക. വിലാസം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ഇന്ദോർ, പ്രബന്ധ് ശിഖാർ, റായ്-പിതാബുർ റോഡ്, ഇന്ദോർ 453556, മധ്യപ്രദേശ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.