ദേബബ്രത ദാസ്​, സദഗോപൻ

പ്രഫ. സദഗോപൻ പടിയിറങ്ങുന്നു; ​​ബാംഗ്ലൂർ ഐ.ഐ.ഐ.ടിക്ക്​ പുതിയ ഡയറക്​ടർ

ബംഗളൂരു: ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇൻഫർമേഷൻ ​െടക്​നോളജി ബാംഗ്ലൂരി​െൻറ (ഐ.ഐ.ഐ.ടി ബി) പുതിയ ഡയറക്​ടറായി പ്രഫ. ദേബബ്രത ദാസിനെ നിയമിച്ചു. രണ്ടു പതിറ്റാണ്ടു കാലത്തെ സേവനത്തിന്​ ശേഷം ജൂൺ 30ന്​ നിലവിലെ ഡയറക്​ടർ പ്രഫ. എസ്​. സദഗോപൻ സ്​ഥാനമൊഴിയുകയാണ്​. വരുന്ന ഏപ്രിലിൽ ചുമതലയേൽക്കുന്ന ദേബബ്രത ദാസ്​ ജൂൺ അവസാനംവരെ നിലവിലെ ഡയറക്​ടർക്കൊപ്പം പ്രവർത്തിക്കും.

2002ൽ ബംഗളൂരു ഐ.ഐ.ഐ.ടിയിൽ അസി. പ്രഫസറായി പ്രവേശിച്ച ദേബബ്രത ദാസ്​ 2014 മുതൽ 2017 വരെ അക്കാദമിക്​സ്​, റിസർച്ച്​ ആൻഡ്​ ഡെവലപ്​മെൻറ്​സ്​ ഡീൻ ആയിരുന്നു. കമ്പ്യൂട്ടിങ്​, ഇലക്​ട്രേണിക്​സ്​, കമ്മ്യുണിക്കേഷൻ മേഖലകളിൽ അതിവേഗം മാറുന്ന സാ​േങ്കതികതയുടെ വെല്ലുവിളി നിറഞ്ഞ സമയമാണിതെന്നും വിദ്യാർഥികളുമായും സഹപ്രവർത്തകരുമായും സ്​ഥാപനവുമായും സർക്കാറുമായും ഒന്നിച്ചു നീങ്ങുമെന്നും ദേബബ്രത ദാസ്​ പറഞ്ഞു. 1999ലാണ്​ ബംഗളൂരു ഇലക്​ട്രോണിക്​ സിറ്റിയിൽ ​െഎ.​െഎ.​െ.എ.ടി സ്​ഥാപിതമായത്​.

Tags:    
News Summary - iiitb have new director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.