വിദൂരവിദ്യാഭ്യാസത്തിലൂടെ ബിസിനസ് നിയമവും ബൗദ്ധിക സ്വത്തവകാശ നിയമവും പഠിക്കാം

നിയമരംഗത്തെ പ്രമുഖ സര്‍വകലാശകളിലൊന്നായ ബംഗളൂരുവിലെ നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി (NLSIU) നടത്തുന്ന വിദൂര വിദ്യാഭ്യാസ മാതൃകയിലുള്ള ഇനി പറയുന്ന കോഴ്സുകളില്‍ പ്രവേശത്തിന് 2016 നവംബര്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രായപരിധിയില്ല. സംശയനിവാരണത്തിനുള്ള കോണ്ടാക്ട് ക്ളാസുകള്‍ ബംഗളൂരുവില്‍വെച്ച് നടത്തും. അപേക്ഷാ ഫീസ് 1500 രൂപ വീതമാണ്. 2016 ഒക്ടോബര്‍ 28നുശേഷം നവംബര്‍ 15ന് മുമ്പായി അപേക്ഷിക്കുന്നവര്‍ 500 രൂപ ലേറ്റ് ഫീസായി നല്‍കണം.
പ്രോഗ്രാമുകള്‍
• മാസ്റ്റര്‍ ഓഫ് ബിസിനസ് ലോ (എം.ബി.എല്‍), രണ്ടുവര്‍ഷം.
• ഏകവര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍-ഇനിപറയുന്ന വിഷയങ്ങളിലാണ് നടത്തുക: ഹ്യൂമന്‍ റൈറ്റ്സ് ലോ (പി.ജി.ഡി.എച്ച്.ആര്‍.എല്‍), മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്സ് (പി.ജി.ഡി.എം.എല്‍.ഇ), എന്‍വയണ്‍മെന്‍റല്‍ ലോ (പി.ജി.ഡി.ഇ.എല്‍), ഇന്‍റലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ലോ( പി.ജി.ഡി.ഐ.പി.ആര്‍.എല്‍), ചൈല്‍ഡ് റൈറ്റ്സ് ലോ (പി.ജി.ഡി.സി.ആര്‍.എല്‍), കണ്‍സ്യൂമര്‍ ലോ ആന്‍ഡ് പ്രാക്ടീസ് (പി.ജി.ഡി.സി.എല്‍.പി), സൈബര്‍ ലോ ആന്‍ഡ് സൈബര്‍ ഫോറന്‍സിക്സ് (പി.ജി.ഡി.സി.എല്‍.സി.എഫ്).
ഫീസ് നിരക്കുകള്‍: എം.ബി.എല്‍ കോഴ്സിന് അഡ്മിഷന്‍ഫീസ് 2500 രൂപ, വാര്‍ഷിക ഫീസ്: 30,300 രൂപ എന്നിങ്ങനെയാണ്.പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ഫീസ് 2500 രൂപയും കോഴ്സ് ഫീസ് പി.ജി.ഡി.പി.ആര്‍.എല്‍, പി.ജി.ഡി.എം.എല്‍.ഇ, പി.ജി.ഡി.സി.എല്‍.സി.എഫ്എന്നിവക്ക് 30,200 രൂപയുമാണ്. എന്നാല്‍ പി.ജി.ഡി.എച്ച്.ആര്‍.എല്‍, പി.ജി.ഡി.ഇ.എല്‍, പി.ജി.ഡി.സി.ആര്‍.എല്‍, പി.ജി.ഡി.സി.എല്‍.പി എന്നീ കോഴ്സുകള്‍ക്ക് കോഴ്സ് ഫീസ് 11,200 രൂപ വീതമാണ്. 
ഈ കോഴ്സുകളുടെ പരീക്ഷകള്‍ ബംഗളൂരു, ഡല്‍ഹി, കൊല്‍ക്കത്ത പുണെ എന്നിവിടങ്ങളില്‍വെച്ച് നടത്തുന്നതാണ്.
 അപേക്ഷാഫോറവും വിശദവിവരങ്ങളും ded.nls.ac.in എന്ന വെബ്സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ അയക്കേണ്ട വിലാസം: The Director, distance education department, national law and school of India university, Nagarbhavi, Bangalore-560072.
അപേക്ഷ ഓണ്‍ലൈനായി ded.nls.ac.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്.
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT