ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പുനർമൂല്യനിർണയ അപേക്ഷ 14 വരെ; സേ/ഇംപ്രൂവ്​മെന്‍റ്​ ജൂൺ 12 മുതൽ

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പുനർമൂല്യനിർണയ അപേക്ഷ 14 വരെ

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​ക്കാ​യി മേ​യ്​ 14ന​കം പ​രീ​ക്ഷ എ​ഴു​തി​യ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഇ​ര​ട്ട മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ ഫി​സി​ക്സ്, കെ​മി​സ്​​ട്രി, മാ​ത്​​സ്​ എ​ന്നി​വ​യി​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ണ്ടാ​കി​ല്ല.

സേ/ഇംപ്രൂവ്​മെന്‍റ്​ ജൂൺ 12 മുതൽ

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ/​ഇം​പ്രൂ​വ്​​മെ​ന്‍റ്​ പ​രീ​ക്ഷ​ക​ൾ ജൂ​ൺ 12 മു​ത​ൽ 20 വ​രെ ന​ട​ത്തും. പ​രീ​ക്ഷ​ക്കാ​യി മേ​യ്​ 15 വ​രെ മാ​തൃ​സ്കൂ​ളി​ൽ അ​പേ​ക്ഷി​ക്കാം. 600 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. സേ ​പ​രീ​ക്ഷ​ക്ക്​ പ്രാ​ക്ടി​ക്ക​ൽ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ​ക്ക്​ പേ​പ്പ​റി​ന്​ 150 രൂ​പ​യും പ്രാ​ക്ടി​ക്ക​ൽ ഉ​ള്ള​വ​ക്ക്​ 175 രൂ​പ​യു​മാ​ണ്​ ഫീ​സ്. ഇം​പ്രൂ​വ്​​മെ​ന്‍റ്​ പ​രീ​ക്ഷ​ക്ക്​ പേ​പ്പ​റൊ​ന്നി​ന്​ 500 രൂ​പ​യാ​ണ്​ ഫീ​സ്.

സമ്പൂർണ മാർക്ക്​ നേട്ടവുമായി 105 പേർ

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും (1200) നേ​ടി​യ​ത്​ 105 വി​ദ്യാ​ർ​ഥി​ക​ൾ. ഇ​തി​ൽ 93 പേ​രും പെ​ൺ​കു​ട്ടി​ക​ളാ​ണ്. മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി​യ കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ പേ​രും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​ണ്​ -19 പേ​ർ. 105 പേ​രി​ൽ 78 പേ​രും സ​യ​ൻ​സ്​ ബാ​ച്ചി​ൽ പ​ഠി​ച്ച​വ​രാ​ണ്. 

Tags:    
News Summary - Higher Secondary revaluation application till 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT