ഹയർ സെക്കൻഡറി ഫലം 25ന് പ്രഖ്യാപിക്കും; ക്ലാസുകൾ ജൂലൈ അഞ്ചിന്

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫലം മെയ് മാസം 25 ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.  ശിവൻകുട്ടി. ജൂലൈ അഞ്ചിന് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കും. കഴിഞ്ഞ വർഷമുണ്ടായ സീറ്റ് വർധന ഇത്തവണയും തുടരുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞവര്‍ഷം 20 ശതമാനം സീറ്റുകള്‍ക്ക് പുറമേ 81 അധിക ബാച്ചുകളും അനുവദിച്ചിരുന്നു. ഈ പ്രാവശ്യവും അത് തുടരും. താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കും. സർക്കാർ തലത്തിൽ അതി​െൻറ ഉത്തരവ് ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Higher Secondary Result will be announced on 25th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.