തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവിൽ 2015ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങൾ ലോകത്ത് സംഭവിച്ചു. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചും ഭാവിയിലെ വെല്ലുവിളികൾ മുന്നിൽകണ്ടുമാണ് പുസ്കങ്ങൾ പരിഷകരിക്കുക.
ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടിയുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുന്നത്. ഈ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കൈയിൽ പുതിയ പുസ്തകങ്ങൾ എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.