പഠനം കഴിഞ്ഞാൽ ഉടൻ ജോലി; തിരഞ്ഞെടുക്കാം ന്യൂ ജനറേഷൻ ഡിഗ്രി കോഴ്‌സുകൾ

കോഴിക്കോട്: പ്ലസ് ടുവിന് ശേഷം കൊമേഴ്സിൽ ഏറ്റവും മികച്ച കരിയർ ഉറപ്പാക്കാനുള്ള അവസരവുമായി മാധ്യമവും ലക്ഷ്യയുമെത്തുന്നു. കൊമേഴ്സ് രംഗത്ത് കരിയർ ഇഷ്ടപ്പെടുന്നവർക്കായി കൃത്യമായ മാർഗനിർദേശങ്ങളും വിവിധ കോഴ്സുകൾ സംബന്ധിച്ച വിശദ വിവരങ്ങളും കൊമേഴ്സ് രംഗത്തെ സാധ്യതകളും അവതരിപ്പിക്കുന്ന മാധ്യമം-ലക്ഷ്യ സൗജന്യ വെബിനാർ ആഗസ്റ്റ് 10ന് നടക്കും.

21ാം വയസിൽ തന്നെ പ്രതിവർഷം ഇന്ത്യയിൽ 8 ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയും, വിദേശത്ത് 35 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയും ഉയർന്ന തുടക്ക ശമ്പളം ലഭിക്കുന്ന ഏറ്റവും മികച്ച ജോലി നേടാൻ കഴിയും. പക്ഷെ നിങ്ങളുടെ തീരുമാനം മികച്ചതായിരിക്കണം എന്നുമാത്രം. ഇവിടെയാണ് ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ മികച്ച ചോയ്‌സ് ആകുന്നത്. വെറും ഡിഗ്രി കോഴ്സ് എന്നതിനപ്പുറം പഠന ശേഷം ഡിഗ്രി യോഗ്യത കൂടാതെ ഒരു കൊമേഴ്‌സ് പ്രൊഫഷണൽ ആയി ജോലിയിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുക. B.Voc + ACCA , B.Com + ACCA, B.Com + CMA USA, MBA + ACCA തുടങ്ങിയ ഇന്റഗ്രേറ്റഡ് കോഴ്‌സുകളാണ് ഇതിന്റെ മുൻപന്തിയിൽ.

ഈ കോഴ്സുകളിൽ സ്കിൽ ഡെവലപ്മെന്റിന് പ്രാധാന്യം നൽകുന്ന അക്കൗണ്ടിങ് റിലേറ്റഡ് പ്രഫഷനൽ ഡിഗ്രിയാണ് B.Voc + ACCA. അക്കൗണ്ടിങ് മേഖലയിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകേണ്ട പ്രാക്റ്റിക്കൽ നോളജും സ്കില്ലുകളും B.Voc+ACCA പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കും. മൂന്ന് വർഷം കൊണ്ട് നേടുന്ന ഡിഗ്രിയും, പ്രഫഷനൽ ക്വാളിഫിക്കേഷനും വിദേശത്തെ മുൻനിര കമ്പനികളിൽ ജോലിയിൽ പ്രവേശിക്കാൻ സഹായിക്കും. B.Voc+ACCA ഇന്റഗ്രേറ്റഡ് ആയി പഠിക്കുമ്പോൾ ACCA കരികുലത്തിലെ 13 പേപ്പറുകളിൽ 4 പേപ്പറുകൾ മാത്രം വിദ്യാർഥികൾക്ക് ക്ലിയർ ചെയ്താൽ മതിയാകും.

പഠന കാലയളവിൽ ഒന്നാമത്തെ വർഷം പൂർത്തിയാക്കുമ്പോൾ വിദ്യാർഥികൾ അക്കൗണ്ടിങ് ആൻഡ് ബിസിനസ്സ് ഡിപ്ലോമ ക്വാളിഫൈഡ് ആകും. രണ്ടാമത്തെ വർഷം പൂർത്തിയായായാൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ അക്കൗണ്ടിങ് ആൻഡ് ബിസിനസ് ക്വാളിഫിക്കേഷനും ലഭിക്കും. കേരളാ പി.എസ്.സി, യു.ജി.സി, എൻ.എസ്.ഡി.സി, യു.പി.എസ്.സി സർട്ടിഫൈഡ് അപ്പ്രൂവ്ഡ് ഡിഗ്രി കൂടിയാണ് B.Voc + ACCA. പ്ലസ് ടു യോഗ്യതയുള്ള ആർക്കും പ്രായഭേദമന്യേ കോഴ്‌സുകളിൽ പ്രവേശിക്കാം.

വിദേശത്തും സ്വദേശത്തും ഏറെ സാധ്യതകളുള്ള കൊമേഴ്സ് കരിയറുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും പ്രഗത്ഭർ വെബിനാറിൽ പങ്കുവെക്കും. വിദ്യാർഥികളും മാതാപിതാക്കളും ഉറപ്പായും പങ്കെടുക്കേണ്ട വെബിനാറിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനും അവസരമുണ്ടാവും. പഠനശേഷം പ്ലേസ്മെന്റ് സംബന്ധമായ വിവരങ്ങളും ഇന്റർവ്യൂ പരിശീലന വിവരങ്ങളും വെബിനാറിലൂടെ ലഭ്യമാവും.

പ്രഫഷനല്‍ കൊമേഴ്സ് കോഴ്സുകളെ സംബന്ധിച്ചുണ്ടായിരുന്ന അബദ്ധധാരണകളെ തിരുത്തിയെഴുതിയ ലക്ഷ്യയും മാധ്യമരംഗത്ത് വേറിട്ട പാത തുറക്കുന്ന മാധ്യമം ദിനപത്രവും നടത്തുന്ന വെബിനാർ വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്രദമാകും എന്നുറപ്പ്. കേരളത്തിലെ 12th ക്ലാസ് പാസായ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബിനാറിന്റെ ഭാഗമാവാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തുകയോ, https://www.madhyamam.com/webtalk വെബ്സൈറ്റ് സന്ദര്ശിച്ചോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9446235630, 9645005115 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Tags:    
News Summary - Get a job immediately after completing your studies; New Generation Degree Courses are available for you to choose from

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.