ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സൗജന്യ പ്രാക്ടിക്കൽ ക്ലാസുകൾ

കോഴിക്കോട്: പ്ലസ്​ ടു പ്രാക്ടിക്കൽ പരീക്ഷകൾ വരാനിരിക്കെ കോഴിക്കോട് മെഡിക്കൽ കോളജിലെ യുവ ഡോക്ടർമാർ ഹയർ സെക്കൻഡറി സയൻസ് വിദ്യാർഥികൾക്കായി തികച്ചും സൗജന്യമായി പ്രാക്ടിക്കൽ ക്ലാസുകൾ നൽകുന്നു. ബോർഡ് പരീക്ഷകൾക്കും എൻട്രൻസ് പരീക്ഷകൾക്കും ഒരുപോലെ ഉപയോഗപ്രദമാവുന്ന രീതിയിലാണ് ക്ലാസുകൾ തയ്യാറാക്കിയിട്ടുള്ളത്.

DOPA ആപ്പ് വഴിയാണ് ക്ലാസുകൾ ലഭ്യമാവുക. ഡോക്ടർമാരാവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഡോക്ർമാർ തന്നെ പരിശീലനം നൽകുന്ന DOPA, പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷാ തീയതി അടുക്കവേ കോവിഡ് കാലത്തെ വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ മുന്നിൽക്കണ്ടാണ് ഇങ്ങനെ ഒരു സൗജന്യ സേവനം നൽകാൻ തീരുമാനിച്ചത്.

പ്രഗത്ഭരായ അധ്യാപകരുടെയും ഡോക്ടർമാരുടെയും ക്ലാസുകളാണ് പ്ലസ്ടു, പ്ലസ് വൺ വിദ്യാർഥികൾക്ക് DOPA യിൽ ലഭ്യമാവുക. കൂടുതൽ വിവരങ്ങൾക്ക് 9645032200 ബന്ധപെടാവുന്നതാണ്.

Tags:    
News Summary - free science practical Classes for Higher secondary students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT