കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാല പ്ലസ്ടുകാർക്കായി 2026-27 വർഷം നടത്തുന്ന കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും https://kufos.ac.inൽനിന്നും ഡൗൺലോഡ് ചെയ്യാം. https://admission.kufos.ac.in വഴി ഓൺലൈനായി മേയ് 19 വരെ അപേക്ഷിക്കാം. മേയ് 30ന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സെന്ററുകളിലായി നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. റാങ്ക്‍ലിസ്റ്റ് ജൂൺ 15ന് പ്രസിദ്ധപ്പെടുത്തും.
ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ്- മാസ്റ്റേഴ്സ് ഇൻ-മറൈൻ ബയോളജി/ ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (5 വർഷം), യോഗ്യത- ബയോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യ പരീക്ഷ പാസായിരിക്കണം.
ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ്- മാസ്റ്റേഴ്സ് ഇൻ ക്ലൈമറ്റ് സയൻസ് ആൻഡ് ഡേറ്റാ അനലിസ്റ്റിക്സ് (5 വർഷം), യോഗ്യത- മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് അടക്കമുള്ള വിഷയങ്ങളിൽ പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ- ഓണേഴ്സ്/റിസർച്) (4 വർഷം), യോഗ്യത- മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് അടക്കമുള്ള വിഷയങ്ങളിൽ പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യ പരീക്ഷ വിജയിക്കണം.
ബാച്ചിലേഴ്സ് ഇൻ ഓഷ്യൻ സയൻസ് (ഓണേഴ്സ്/റിസർച്) (4 വർഷം). യോഗ്യത-മാത്തമാറ്റിക്സ് അല്ലെങ്കിൽ ഫിസിക്സ് അടക്കമുള്ള വിഷയത്തിൽ പ്ലസ് ടു/വി.എച്ച്.എസ്.ഇ/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
കോഴ്സുകളുടെ സെമസ്റ്റർ-ട്യൂഷൻ ഫീസ് 20,000 രൂപ. ഫുഡ് സയൻസ് ആൻഡ് ടെക്നോളജിക്ക് 25000 രൂപ. അപേക്ഷാഫീസ്- ജനറൽ- 2000 രൂപ, എസ്.സി/എസ്.ടി- 1000 രൂപ, എൻ.ആർ.ഐ -5,500 രൂപ, വിദേശ വിദ്യാർഥികൾക്ക് -100 യു.എസ് ഡോളർ. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷിക്കേണ്ട രീതിയും പ്രവേശന നടപടികളും അടക്കം സമഗ്ര വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. അന്വേഷണങ്ങൾക്ക് 0484-2275032 ഫോൺ നമ്പറിലും ugcap@kufos.ac.in, academic@kufos.ac.in എന്നീ ഇ-മെയിലിലും ബന്ധപ്പെടാം. ജൂൺ 23ന് പ്രവേശനം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.