Posted On
date_range Updated On
date_range പഞ്ചവത്സര എൽഎൽ.ബി കോഴ്സ്: പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽവെച്ച് നടത്തിയ 2017 -18ലെ ഇൻറഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.ആക്ഷേപമുള്ള പരീക്ഷാർഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ഒാരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും ജൂലൈ ഏഴിന് വൈകീട്ട് അഞ്ചിനു മുമ്പ് തപാൽവഴിയോ നേരിേട്ടാ പ്രേവശന പരീക്ഷാ കമീഷണർക്ക് ലഭ്യമാക്കേണ്ടതാണ്. നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതും, നിശ്ചിത ഫീസില്ലാതെ ലഭിക്കുന്നതും, ഇ-മെയിൽ, ഫാക്സ് എന്നിവ മുഖാന്തരം ലഭിക്കുന്നതുമായ പരാതികൾ പരിഗണിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.