പ്ലസ്ടുവിന് ശേഷം തെരഞ്ഞെടുക്കാവുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ എൻജിനീയറിങ് കോഴ്സുകൾ; ശമ്പള വിവരവും അറിയാം

കരിയർ ഏതാണെന്ന് തീരുമാനിക്കുന്നതിൽ വിദ്യാർഥികളുടെ ജീവിതത്തിലെ ടേണിങ് പോയന്റാണ് പ്ലസ് ടു. പ്ലസ്ടുവിന് ശേഷമാണ് പലരും ഉപരിപഠനത്തിന് ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന് ഗൗരവമായി ആലോചിക്കുന്നത്. ആകർഷകമായ ശമ്പള പാക്കേജിൽ ആകൃഷ്‍ടരായ എൻജിനീയറിങ് കോഴ്സിന് പോകുന്ന പ്രവണത കാണുന്നുണ്ട്. ഏറ്റവും മികച്ച ശമ്പള പാക്കേജ് നേടാൻ കഴിയുന്ന അഞ്ച് എൻജിനീയറിങ് മേഖലകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആഗോള തലത്തിൽ ഒരുലക്ഷം ഡോളറിലേറെ വാർഷിക പാക്കേജുകൾ നേടാൻ ഈ കോഴ്സുകൾ പഠിച്ചാൽ സാധിക്കും. ബി.ടെക് പഠിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ കോഴ്സു കഴിഞ്ഞാൽ ആവശ്യക്കാരും ഏറെയാണ്.

1. എയ്റോസ്​പേസ് എൻജിനീയറിങ്

ഏറെ വെല്ലുവിളി നിറഞ്ഞ ഒരു മേഖലയാണ് എയ്റോസ്​പേസ് എൻജിനീയറിങ്. വിമാനങ്ങളുടെയും ബഹിരാകാശ പേടകങ്ങളുടെയും രൂപകൽപന, നിർമാണം, പരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ടതാണ്. അതോടൊപ്പം ഫ്ലൂയിഡ് ഡൈനാമിക്സ്, തെർമോഡൈനാമിക്സ് തുടങ്ങിയ വിഷയങ്ങളിലും വിദ്യാർഥികൾ പ്രാവീണ്യം നേടിയിരിക്കണം.

2. ന്യൂക്ലിയർ എൻജിനീയറിങ്

ഏറെ ഉത്തരവാദിത്തവും കൃത്യതയും ആവശ്യമുള്ള മേഖലയാണിത്. ആണവ നിലയ രൂപകൽപന, റിയാക്ടർ ഭൗതികശാസ്ത്രം, റേഡിയേഷൻ സംരക്ഷണം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ന്യൂക്ലിയർ എൻജിനീയറിങ് സിലബസ് വിപുലവും കർശനവുമാണ്.

3. കെമിക്കൽ എൻജിനീയറിങ്

രസതന്ത്രവും എൻജിനീയറിങും സംയോജിപ്പിച്ചുള്ള കോഴ്സാണിത്. രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവ ഉപയോഗിച്ച് രാസവസ്തുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, മരുന്നുകൾ, പെയിന്റുകൾ, ഭക്ഷണം തുടങ്ങിയവയുടെ ഉൽപാദനത്തിനും പ്രോസസിങ്ങിനും ആവശ്യമായ പ്ലാന്റുകളും സംവിധാനങ്ങളും രൂപകൽപന ചെയ്യുന്ന ഒരു എൻജിനീയറിങ് ശാഖയാണിത്. നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഉൽപ്പന്നങ്ങളാണിവ. ഈ മേഖലയിൽ ജോലി ചെയ്യുന്നതിന് മികച്ച ഗണിതശാസ്ത്ര, ഭൗതികശാസ്ത്ര, രസതന്ത്ര അവബോധം ആവശ്യമാണ്.

4. ബയോമെഡിക്കൽ എൻജിനീയറിങ്

എൻജിനീയറിങ്ങും മെഡിക്കൽ സയൻസും സംംയാജിക്കുന്ന മേഖലയാണിത്.എൻജിനീയറിങ് തത്വങ്ങൾ ഉപയോഗിച്ച് ജീവശാസ്ത്രപരവും വൈദ്യശാസ്ത്രപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ശാസ്ത്രശാഖയാണിത്. ഇത് വൈദ്യശാസ്ത്ര രംഗത്ത് ഉപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ രൂപപ്പെടുത്താനും മെച്ചപ്പെടുത്താനും ഇതിലൂടെ സഹായിക്കുന്നു. എക്സ്-റേ, എം.ആർ.ഐ സ്കാനറുകൾ, കൃത്രിമ അവയവങ്ങൾ, കൃത്രിമ ഹൃദയങ്ങൾ എന്നിവയൊക്കെ ബയോ മെഡിക്കൽ എൻജിനീയറിങ്ങിൽ ഉൾപ്പെടുന്നു. ലാബിലെ ഗവേഷണം മുതൽ ആശുപത്രികളിലെ ഉപയോഗം വരെ എല്ലാ ഘട്ടങ്ങളിലും ബയോമെഡിക്കൽ 5. എൻജിനീയർമാർക്ക് പങ്കുണ്ട്.

കൃത്രിമ അവയവങ്ങളും മെഡിക്കൽ ഉപകരണങ്ങളും വികസിപ്പിക്കുന്നതിന് ജീവശാസ്ത്രം, ഭൗതികശാസ്ത്രം, കോഡിങ് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവ് ആവശ്യമാണ്. ബയോമെഡിക്കൽ എൻജിനീയർമാർക്ക് ആവശ്യക്കാർ ഏറെയാണ്. മികച്ച ശമ്പളവും ലഭിക്കുന്നു.

6. ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്

ഏറെ വെല്ലുവിളി നിറഞ്ഞ കോഴ്സാണിത്. എന്നാൽ മികച്ച ശമ്പള പാക്കേജാണ് ഈ കോഴ്സിന്റെ പ്രധാന ആകർഷണം. ഈ മേഖലകളിലെ വിദഗ്ദ്ധ എൻജിനീയർമാർക്ക് ആഗോളതലത്തിൽ ഒരുലക്ഷം ഡോളറിലേറെ വാർഷിക പാക്കേജുകൾ എളുപ്പത്തിൽ നേടാൻ കഴിയും. പ്രത്യേകിച്ച് എയ്‌റോസ്‌പേസ്, ന്യൂക്ലിയർ, അഡ്വാൻസ്ഡ് കംപ്യൂട്ടർ സയൻസ് എന്നിവയിലെ പരിചയസമ്പന്നരായ പ്രഫഷനലുകൾക്ക് പ്രതിവർഷം ഒരുകോടി മുതൽ മൂന്നു കോടി രൂപയോ അതിൽ കൂടുതലോ സമ്പാദിക്കാൻ കഴിയും.  

Tags:    
News Summary - Five Most Difficult Engineering Courses In The World, Salary Details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.