ഫിനാൻഷ്യൽ ടെക്നോളജി പി.ജി ഡിപ്ലോമ; അപേക്ഷ ജൂലൈ 10നകം സമർപ്പിക്കണം

ഭാരതീയ റിസർവ് ബാങ്കിന് കീഴിലുള്ള ഹൈദരാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി (ഐ.ഡി.ആർ.ബി.ടി)യിൽ ഏകവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ ടെക്നോളജി (പി.ജി.ഡി.എഫ്.ടി) പ്രോഗ്രാം. ജൂലൈ 10നകം അപേക്ഷിക്കാം. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ നടക്കുന്ന ഈ കാലത്ത് കോർപറേറ്റ്/ ധനകാര്യ മേഖലക്കാവശ്യമായ ഫിൻ ടെക്സ്, ക്ലൗഡ് സർവിസ്, ഡേറ്റാ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി, എമേർജിങ് ടെക്നോളജീസ് അടക്കമുള്ള ഹൈടെക് വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുള്ളത്.

യോഗ്യത: ഫസ്റ്റ്ക്ലാസ് ബിരുദം/ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം (60 ശതമാനം മാർക്കിൽ കുറയരുത്) ഫലം കാത്തിരിക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.

ഗേറ്റ്/ ഐ.ഐ.എം കാറ്റ്/ ജി മാറ്റ്/ ജി.ആർ.ഇ /സി മാറ്റ് / എക്സാറ്റ് /മാറ്റ് /സി.യു.ഇ.ടി /അറ്റ്മ എന്നിവയിലൊന്നിൽ പ്രാബല്യത്തിലുള്ള സ്കോർ നേടിയിരിക്കണം. ഇല്ലെങ്കിൽ ഐ.ഡി.ആർ.ബി.ടി ജൂലൈ 13ന് നടത്തുന്ന പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ അക്കാദമിക മികവ് കൂടി പരിഗണിച്ച് അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്ത് ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷൻ. അപേക്ഷാ ഫീസ് 200 രൂപ. പഠിച്ചിറങ്ങുന്നവർക്ക് കോർപറേറ്റ്, ധനകാര്യ-ബാങ്കിങ് മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകളാണുള്ളത്. വിവരങ്ങൾക്ക് www.idrbt.ac.in/PGDFT. ഫോൺ: 04023294141.

Tags:    
News Summary - Financial Technology PG Diploma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.