ഹയർ സെക്കൻഡറി പരീക്ഷയിൽ ഗൾഫിൽ മികച്ച വിജയം; 96.13 ശതമാനം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ഗൾഫിൽ മികച്ച വിജയം. എട്ട്​ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 465 പേരിൽ 447 പേരും വിജയിച്ചു. 96.13 ശതമാനമാണ്​ വിജയം. കഴിഞ്ഞ വർഷം 97.31 ശതമാനമായിരുന്നു.

105 പേർക്ക്​ മുഴുവൻ വിഷയത്തിലും എ പ്ലസ്​ ലഭിച്ചു. കഴിഞ്ഞവർഷം 112 പേർക്കായിരുന്നു​. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ എച്ച്​.എസ്​.എസ്​ (90 വിദ്യാർഥികൾ), അബൂദബി ദ ന്യൂ മോഡൽ സ്കൂൾ (107), ഷാർജ ന്യൂ ഇന്ത്യൻ മോഡൽ എച്ച്​.എസ്​.എസ്​ (23), അൽ ഐൻ ന്യൂ ഇന്ത്യൻ മോഡൽ എച്ച്​.എസ്​.എസ്​ (19) എന്നിവക്ക്​ 100 ശതമാനം വിജയമുണ്ട്​.

ലക്ഷദ്വീപിൽ 959 പേർ പരീക്ഷയെഴുതിയതിൽ 641 പേർ വിജയിച്ചു. 66.84 ശതമാനമാണ്​ വിജയം. 12 പേർക്ക്​ മുഴുവൻ വിഷയത്തിലും എ പ്ലസുണ്ട്​. മാഹിയിൽ 670 പേർ പരീക്ഷയെഴുതിയതിൽ 594 പേർ വിജയിച്ചു. 88.66 ശതമാനമാണ്​ വിജയം.

Tags:    
News Summary - Excellent pass in Gulf in Higher Secondary examination; 96.13 per cent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.