കോളജുകൾ ആഗസ്​റ്റിൽ തുറക്കുമെന്ന്​ യു.ജി.സി

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗൺ മൂലം അടച്ച കോളജുകൾ ആഗസ്​റ്റിൽ തുറന്നാൽ മ തിയെന്ന്​ യൂനിവേഴ്​സിറ്റി ​ഗ്രാൻറ്​ കമ്മീഷൻ. പുതിയ വിദ്യാർഥികൾക്ക്​ സെപ്​റ്റംബറിലാവും ക്ലാസുകൾ തുടങ്ങുകയെന്നും യു.ജി.സി വ്യക്​തമാക്കി. പരീക്ഷകൾ നടത്തുന്നത്​ സംബന്ധിച്ചും യു.ജി.സി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്​.

അവസാന സെമസ്​റ്റർ വിദ്യാർഥികളുടെ പരീക്ഷ ജൂലൈയിൽ നടത്തണമെന്നാണ്​ നിർദേശം. മറ്റ്​ വിദ്യാർഥിക​ൾക്ക്​ ഇ​േൻറണൽ മാർക്കി​േൻറയും മുൻ സെമസ്​റ്റർ പരീക്ഷകളുടെ മാർക്കുകളുടേയും അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകണമെന്നും യു.ജി.സി നിർദേശിച്ചു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട്​ പഠനം നടത്തിയ യു.ജി.സി സമിതി റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടി​​െൻറ അടിസ്ഥാനത്തിലാണ്​ പുതിയ തീരുമാനം. കോവിഡ്​ 19 രാജ്യത്തെ പല സംസ്ഥാനങ്ങളിലും രൂക്ഷമായി തുടരുന്നതിനിടയിലാണ്​ യു.ജി.സി മാർഗനിർദേശം.

Tags:    
News Summary - ew session to begin in universities from Sept; August for enrolled students, says UGC-Education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.