Posted On
date_range Updated On
date_range എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി പ്രവേശനം; ഒാപ്ഷൻ 29 വരെ സമർപ്പിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്/ആർക്കിടെക്ചർ കോഴ്സുകളിലേക്കും സർക്കാർ ഫാർമസി കോളജുകളിലെ ബി.ഫാം കോഴ്സിലേക്കും പ്രവേശനത്തിനായി www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓൺലൈൻ ഓപ്ഷൻ സമർപ്പണത്തിനുള്ള സമയം വ്യാഴാഴ്ച വൈകീട്ട് മൂന്ന് വരെയായി ദീർഘിപ്പിച്ചു. 27ന് വരെ ലഭ്യമായ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ട്രയൽ അലോട്ട്മെൻറ് 28ന് പ്രസിദ്ധീകരിക്കും. 29ന് മൂന്ന് വരെ ലഭ്യമാകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള ഒന്നാം അലോട്ട്മെൻറ് 30ന് പ്രസിദ്ധീകരിക്കും. ഒന്നാംഘട്ട അലോട്ട്മെൻറിൽ ഉൾപ്പെടുത്തിയിട്ടുള്ള കോഴ്സുകളിലേക്കോ കോളജുകളിലേക്കോ പിന്നീട് ഒരുഘട്ടത്തിലും ഓപ്ഷനുകൾ നൽകാൻ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.